News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 21, 2020, 8:14 PM IST
ഫയൽ ചിത്രം
തിരുവനന്തപുരം:
ഓർത്തഡോക്സ് - യാക്കോബായ തർക്കത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലും സമവായമായില്ല. ഇരുസഭകളും നിലപാടിലുറച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. തുടർ ചർച്ചകൾ സംബന്ധിച്ച് പത്തുദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് സര്‍ക്കാർ വ്യക്തമാക്കിയിരിക്കുന്നത്. പള്ളി തർക്കത്തിൽ ഹിതപരിശോധന വേണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം ഓർത്തഡോക്സ് വിഭാഗം തള്ളിക്കളഞ്ഞു. അതേസമയം ചർച്ചയ്ക്ക് തയാറാണെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു.
പള്ളിത്തർക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സർക്കാർ നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. 1934 ലെ ഭരണഘടന അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തര്‍ക്കമുള്ള പള്ളികളില്‍ ജനാഭിപ്രായം അറിയാന്‍ ഹിതപരിശോധന വേണമെന്നാണ് രാവിലെ നടത്തിയ ചർച്ചയിൽ യാക്കോബായ സഭ ആവശ്യപ്പെട്ടത്.
എന്നാൽ കോടതി വിധി പ്രകാരം ഹിതപരിശോധന സാധ്യമല്ലെന്ന വാദമാണ് ഓർഡോക്സ് വിഭാഗം മുന്നോട്ടുവച്ചത്. യാക്കോബായ സഭയുമായി തയാറാണെന്നും അവർ
മുഖ്യമന്ത്രിയെ അറിയിച്ചു. വിശ്വാസികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവെന്ന നിലപാടിലായിരുന്നു യാക്കോബായ സഭ.സുപ്രീം കോടതി വിധിക്കുള്ളില്‍ നിന്ന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണം. നിയമനിര്‍മാണം സാധ്യമാണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ചര്‍ച്ചക്ക് ശേഷം സഭാ പ്രതിനിധികള്‍ പറഞ്ഞു.
Published by:
Aneesh Anirudhan
First published:
September 21, 2020, 8:14 PM IST