നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'താൽപര്യമുണ്ടെങ്കിൽ വിധി നടപ്പാക്കാൻ ഒരു നിമിഷം മതി'; സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

  'താൽപര്യമുണ്ടെങ്കിൽ വിധി നടപ്പാക്കാൻ ഒരു നിമിഷം മതി'; സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

  സമ്മേളനത്തിനോടനുബന്ധിച്ച് പാസാക്കിയ പ്രമേയത്തിലും സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.

  News18

  News18

  • Share this:
   പത്തനംതിട്ട: പള്ളിത്തർക്കത്തിൽ സുപ്രീം കോടതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന വിമർശനവുമായി ഓർത്തഡോക്സ് സഭ. സർക്കാരിന് താൽപര്യമുണ്ടെങ്കിൽ ഒരുനിമിഷം കൊണ്ട് കോടതി വിധി നടപ്പാക്കാവുന്നതേയുള്ളെന്ന് പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ തുമ്പമണ്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച  പ്രതിഷേധസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കതോലിക്ക ബാവ.

   ഏതാനും വ്യക്തികള്‍ വിചാരിച്ചാല്‍ ഓര്‍ത്തഡോക്‌സ് സഭയെ തകര്‍ക്കാനാകില്ല. സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ലന്നും കാതോലിക്ക ബാവ ആരോപിച്ചു.

   സമ്മേളനത്തിനോടനുബന്ധിച്ച് പ്രതിഷേധ പ്രമേയവും സഭ പാസാക്കി. പ്രമേയത്തിലും സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.  സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെങ്കിലും ചിലർ ബോധപൂര്‍വ്വം അത് വിസ്മരിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.

   Also Read മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്സ് നീക്കം തടഞ്ഞു
   First published:
   )}