സംസ്കാരത്തിന് തടസമായി സഭാ തര്‍ക്കം; വയോധികയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് ദാനം ചെയ്ത് ബന്ധുക്കള്‍
കൊച്ചി സെന്റ് ജോണ്‍സ് മലങ്കര പള്ളിയിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം അരങ്ങേറിയത്.
news18-malayalam
Updated: August 28, 2019, 9:20 AM IST
കൊച്ചി സെന്റ് ജോണ്‍സ് മലങ്കര പള്ളിയിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം അരങ്ങേറിയത്.
- News18 Malayalam
- Last Updated: August 28, 2019, 9:20 AM IST
കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തിനിടെ വയോധികയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് ദനം ചെയ്ത് ബന്ധുക്കള്‍. സാറാ വര്‍ക്കി കാരക്കാട്ടില്‍ എന്ന 86 കാരിയുടെ മൃതദേഹമാണ് മെഡിക്കല്‍ കോളജിന് പഠനത്തിനായി വിട്ടുനല്‍കാന്‍ മക്കള്‍ തീരുമാനിച്ചത്. സംസ്കാര ചടങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു നല്കാന് ബന്ധുക്കള്‍ ചേര്‍ന്നു തീരുമാനമെടുത്തത്. കൊച്ചി സെന്റ് ജോണ്‍സ് മലങ്കര പള്ളിയിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം അരങ്ങേറിയത്.
ഹൈക്കോടതി വിധിയനുസരിച്ച് ഈ പള്ളിയില്‍ ഇരു വിഭാഗങ്ങള്‍ക്കും ചടങ്ങുകള്‍ നടത്താനും പ്രാര്‍ഥിക്കാനും തുല്യ അവകാശമുണ്ട്. എന്നാല്‍ യാക്കോബായ വിശ്വാസ പ്രകാരം സംസ്കാരചടങ്ങുകള്‍ക്ക് നടത്താന്‍ പുരോഹിതന് എത്തിയതോടെ മറുവിഭാഗം എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ പുരോഹിതരും വിശ്വാസികളും സാറയുടെ ബന്ധുക്കളുമായി തര്‍ക്കിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി വിധി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയെങ്കിലും മറുവിഭാഗം ഇത് അംഗീകരിക്കാന്‍ തയാറായില്ലെന്നാണ് ആരോപണം. തര്‍ക്കത്തെ തുടര്‍ന്ന് സാറയുടെ മൃതദേഹം കൊച്ചിയിലെ ആയുര്‍വേദ മെഡിക്കല്‍ കോളേജിനു ദാനം ചെയ്യാന്‍ മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. Also Read പള്ളിത്തര്‍ക്കത്തിൽ പുതിയ വഴിത്തിരിവ്: ലഭ്യമല്ലെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞിരുന്ന കയ്യെഴുത്ത് പ്രതി സർക്കാരിന് കൈമാറി യാക്കോബായ വിഭാഗം
സംസ്കാരശുശ്രൂഷകള്‍ നടത്താന്‍ അനുവാദിക്കാത്ത സാഹചര്യത്തിലാണ് സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കിയതെന്ന് മകന് കെജി പൗലോസ് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഞങ്ങളുടെ അമ്മ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലായിരിക്കും. അമ്മ സ്വര്‍ഗ്ഗത്തിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹവും. പക്ഷേ അതിന് വേണ്ടി സെമിത്തേരിയുടെ അതിരുകള്‍ തകര്‍ക്കാനോ പ്രശ്നം സൃഷ്ടിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പൗലോസ് പറഞ്ഞു.
ഹൈക്കോടതി വിധിയനുസരിച്ച് ഈ പള്ളിയില്‍ ഇരു വിഭാഗങ്ങള്‍ക്കും ചടങ്ങുകള്‍ നടത്താനും പ്രാര്‍ഥിക്കാനും തുല്യ അവകാശമുണ്ട്. എന്നാല്‍ യാക്കോബായ വിശ്വാസ പ്രകാരം സംസ്കാരചടങ്ങുകള്‍ക്ക് നടത്താന്‍ പുരോഹിതന് എത്തിയതോടെ മറുവിഭാഗം എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ പുരോഹിതരും വിശ്വാസികളും സാറയുടെ ബന്ധുക്കളുമായി തര്‍ക്കിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി വിധി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയെങ്കിലും മറുവിഭാഗം ഇത് അംഗീകരിക്കാന്‍ തയാറായില്ലെന്നാണ് ആരോപണം. തര്‍ക്കത്തെ തുടര്‍ന്ന് സാറയുടെ മൃതദേഹം കൊച്ചിയിലെ ആയുര്‍വേദ മെഡിക്കല്‍ കോളേജിനു ദാനം ചെയ്യാന്‍ മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.