നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പള്ളിത്തർക്കം: സഹനസമരം പുനഃരാരംഭിച്ച് യാക്കോബായ സഭ; പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

  പള്ളിത്തർക്കം: സഹനസമരം പുനഃരാരംഭിച്ച് യാക്കോബായ സഭ; പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

  സഹന സമരങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്താനും യാക്കോബായ സഭ തീരുമാനിച്ചിട്ടുണ്ട്

  • Share this:
  തിരുവനന്തപുരം:  സഭാതർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് വിളിച്ച ചർച്ചകൾ വഴിമുട്ടിയതോടെയാണ്  സഹനസമരം പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം സഭ ആസ്ഥാനത്ത് ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നത്.  ചർച്ചകൾ നിർത്തി വച്ചതിനു പിന്നാലെ മൂവാറ്റുപുഴ മുടവൂർ പള്ളിയിൽ കോടതിവിധി നടപ്പിലാക്കിയിരുന്നു. യാക്കോബായ സഭാ വിശ്വാസികളുടെ പ്രതിഷേധത്തെ മറികടന്ന് കൊണ്ടായിരുന്നു സർക്കാർ വിധി നടപ്പിലാക്കിയത്. ഇതാണ് യാക്കോബായ സഭയെ പ്രകോപിപ്പിച്ചത്.  ഞായറാഴ്ച യാക്കോബായ സഭയ്ക്ക് കീഴിലെ മുഴുവൻ പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലും സൂചന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. പള്ളികളിലെ കുർബാനയ്ക്കുശേഷം നടത്തിയ സഹനസമരം 10 മിനിട്ട് നീണ്ടുനിന്നു. കൂടുതൽ പള്ളികൾ പിടിച്ചെടുക്കുന്ന നടപടികളിലേക്ക് സർക്കാർ കടന്നാൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് യാക്കോബായ സഭ മുന്നറിയിപ്പ് നൽകി.  സഹന സമരങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്താനും യാക്കോബായ സഭ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പള്ളികൾ പിടിച്ചെടുക്കുന്നതിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ അടക്കം സംസ്ഥാനവ്യാപകമായി യാക്കോബായ സഭ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം കോടതി വിധി പൂർണ്ണമായി നടപ്പിലാക്കാതെ ചർച്ചയ്ക്കില്ലെന്ന  നിലപാടിലാണ് ഓർത്തഡോക്സ് സഭ.  നേരത്തെ സഭാതർക്ക  ചരിത്രത്തിലാദ്യമായി ഇരു വിഭാഗങ്ങളേയും ഒരുമിച്ചിരുത്തി മുഖ്യമന്ത്രി മൂന്നുപ്രാവശ്യം ചർച്ച നടത്തിയിരുന്നെങ്കിലും സമവായം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.
  Published by:Asha Sulfiker
  First published:
  )}