നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പള്ളികൾ പിടിച്ചെടുക്കൽ; യാക്കോബായ സഭാ വിശ്വാസികൾ സത്യാഗ്രഹസമരം ആരംഭിച്ചു

  പള്ളികൾ പിടിച്ചെടുക്കൽ; യാക്കോബായ സഭാ വിശ്വാസികൾ സത്യാഗ്രഹസമരം ആരംഭിച്ചു

  യാക്കോബായ സഭയുടെയും നിയന്ത്രണത്തിലുള്ള മുഴുവന്‍ പള്ളികളിലെയും  വൈദീകരും വിശ്വാസികളും റിലേ സത്യാഗ്രഹ സമരത്തില്‍ പങ്കാളിയായി

  • Share this:
  കൊച്ചി:  പള്ളികള്‍ ഏകപക്ഷീയമായി പിടിച്ചെടുക്കുകയാണെന്നാരോപിച്ച് യാക്കോബായ സഭ വിശ്വാസികളുടെ നേത്യത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി. ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ക്ക് അനുകൂലമായ സുപ്രീംകോടതി  വിധി മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനനന്‍സ് പാസാക്കണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം

  Also Read-'യോജിപ്പ് അടഞ്ഞ അധ്യായം' ഓർത്തഡോക്സ് സഭയുമായി ഇനി യോജിപ്പ് ചർച്ചകൾക്ക് ഇല്ലെന്ന് യാക്കോബായ സഭ

  കോതമംഗലം അടക്കം   തർക്കം നിലനിന്നിരുന്ന പള്ളികൾ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനായിരുന്നു സുപ്രീംകോടതി വിധി. ജില്ലാ ഭരണകൂടം  ചില പള്ളികള്‍ യാക്കോബായ സഭയിൽ നിന്ന്  ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറുകയും ചെയ്തു. ഇതിനെതിരെ   യാക്കോബായ സഭയുടെ നേതൃത്വത്തിൽ  പ്രതിഷേധം തുടരുന്നതിനിടെ സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതില്‍ നിന്ന് ഓർത്തഡോക്സ്  സഭ പിന്മാറുക ആയിരുന്നു. ഈ സാഹചര്യത്തിലാണ്  യാക്കോബായ സഭ വിശ്വാസികളുടെ പ്രത്യക്ഷ സമരം.  യാക്കോബായ സഭയുടെയും നിയന്ത്രണത്തിലുള്ള മുഴുവന്‍ പള്ളികളിലെയും  വൈദീകരും വിശ്വാസികളും റിലേ സത്യാഗ്രഹ സമരത്തില്‍ പങ്കാളിയായി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ  ദേവാലയങ്ങള്‍ക്ക് മുന്നിലും  സത്യാഗ്രഹ സമരം നടന്നു. ജില്ലാ ആസ്ഥാനങ്ങളിലും  സെക്രട്ടറിയേറ്റിന് മുന്നിലും വരും ദിവസങ്ങളില്‍ സത്യാഗ്രഹ സമരം ആരംഭിയ്ക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം.
  Published by:Asha Sulfiker
  First published:
  )}