News18 Malayalam
Updated: January 17, 2021, 10:45 PM IST
Paul Thelakkad
ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ വിശുദ്ധ പദവി സംബന്ധിച്ച് വിവാദ ലേഖനമെഴുതിയതിന് ഫാദര്‍ പോള്‍ തേലക്കാട്ടിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സീറോ മലബാര്‍ സഭ. വ്യാജേഖ കേസിലുള്‍പ്പെട്ട വൈദികര്‍ക്കെതിരെയും നടപടിയെടുക്കാനും സിനഡ് തീരുമാനിച്ചു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയിയെന്നായിരുന്നു സീറോമലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട് സത്യദീപത്തിൽ എഴുതിയ ലേഖനം. മരിച്ച് അഞ്ചു വർഷങ്ങൾ കഴിയാതെ നാമകരണ നടപടികൾ തുടങ്ങരുത് എന്ന നിയമം പോലും മറികടന്നാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നും ഫാ. പോൾ തേലക്കാട്ട് വിമർശിച്ചിരുന്നു. പോൾ തേലക്കാടിന്റെ ലേഖനത്തിനെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം സിനഡ് ചർച്ച ചെയ്തത്.
Also Read
'കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തും': മന്ത്രി തോമസ് ഐസക്
സഭാ നേതൃത്വത്തിനും പ്രബോധനങ്ങൾക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്ക ലംഘനങ്ങൾക്കെതിരെ സഭാനിയമം അനുശാസിക്കുന്ന അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട രൂപതാധ്യക്ഷന്മാർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതു പ്രകാരം സത്യദീപത്തിന്റെയും ഫാ. പോൾ തേലക്കാട്ടിന്റെയും അച്ചടക്കലംഘനങ്ങൾക്കും സഭാവിരുദ്ധ പ്രബോധനങ്ങൾക്കുമെതിരെ നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലിനാണ്.
സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിൽ മൂന്ന് വൈദികർ അടക്കം നാല് പേരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചതും സിനഡിൽ ചർച്ചയായി. വൈദീകരായ ആന്റണി കല്ലൂക്കാരൻ, പോൾ തേലക്കാട്ട്, ബെന്നി മാറംപറമ്പിൽ എന്നിവരെ കേസിൽ പ്രതി ചേർത്ത സാഹചര്യത്തിൽ നടപടി വേണമെന്ന് എറണാകുളം അങ്കമാലി അതിരൂപത നേതൃത്വത്തിന് സിനഡ് നിർദ്ദേശം നൽകി.ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങൾ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ പൂർത്തിയാക്കണമെന്നും സിനഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Published by:
user_49
First published:
January 17, 2021, 10:43 PM IST