• HOME
  • »
  • NEWS
  • »
  • kerala
  • »
  • സഭാ ഭൂമി വിവാദം; വത്തിക്കാന്‍ ഉത്തരവ് നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

സഭാ ഭൂമി വിവാദം; വത്തിക്കാന്‍ ഉത്തരവ് നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

പൗരസ്ത്യ തിരുസംഘത്തിൻ്റെ ഉത്തരവിനെതിരെ വൈദീകര്‍ റിവ്യൂ ഹർജി നൽകിയതോടെ ഉടൻ നടപടി ഉണ്ടാകില്ലെന്ന് മെത്രാപ്പോലീത്തൻ വികാരി ബിഷപ്പ് ആൻ്റണി കരിയിൽ വൈദികരെ അറിയിച്ചു.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിൽ ഉണ്ടായ നഷ്ടം നികത്താൻ സ്ഥലം വിൽക്കാമെന്ന വത്തിക്കാൻ ഉത്തരവ് നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. പൗരസ്ത്യ തിരുസംഘത്തിൻ്റെ ഉത്തരവിനെതിരെ വൈദീകര്‍ റിവ്യൂ ഹർജി നൽകിയതോടെ ഉടൻ നടപടി ഉണ്ടാകില്ലെന്ന് മെത്രാപ്പോലീത്തൻ വികാരി ബിഷപ്പ് ആൻ്റണി കരിയിൽ വൈദികരെ അറിയിച്ചു.

വത്തിക്കാൻ നടപടി കാനൻ നിയമത്തിന് എതിരാണെന്ന് അതിരൂപത കാനോനിക സമിതികൾ റിവ്യൂഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിവാദ ഭൂമിയിടപാടിലുണ്ടായ നഷ്ടം നികത്താൻ കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലം വിൽക്കാമെന്ന പൗരസ്ത്യ തിരുസംഘത്തിൻ്റെ ഉത്തരവിനെതിരെയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ കാനോനിക സമിതികൾ പുനപരിശോധന ഹർജി നൽകിയത്.

Also Read-ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും മരംമുറിക്ക് അനുമതി നല്‍കി; സി.പി.ഐ. നേതൃത്വം പ്രതിക്കൂട്ടില്‍

അതിരൂപതയുടെ നഷ്ടം നികത്താനായി ഭൂമി വിൽക്കാൻ അനുവദിക്കരുതെന്ന് ആലോചന സമിതിയും ഫിനാൻസ് കൗൺസിലും സംയുക്തമായി നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. അതിരൂപതയ്ക്കുണ്ടായ നഷ്ടത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തം കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഏറ്റെടുക്കണം. കാനൻ നിയമത്തിലെ വകുപ്പുകൾ ദുരുപയോഗം ചെയ്താണ് ഉത്തരവെന്ന് വൈദീകർ ചൂണ്ടിക്കാട്ടുന്നു. കാനോനിക സമിതികളെ മരവിപ്പിച്ച് നിർത്താൻ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.

റിവ്യൂ ഹർജി നൽകിയതിന് പിന്നാലെയാണ് ഭൂമി വിൽക്കാനുള്ള നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി മെത്രാപ്പോലീത്തൻ വികാരി ബിഷപ്പ് ആൻ്റണി കരിയിൽ വൈദീകരെ അറിയിച്ചത്.  എതിർപ്പുണ്ടായാലും വത്തിക്കാൻ നിർദ്ദേശം നടപ്പാക്കണമെന്ന് മാർ ആൻറണി കരിയിലിന് നേരത്തെ വത്തിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അപ്പീൽ നൽകിയതോടെ ഇനി നടപടികളുമായി മുന്നോട്ടുപോകാൻ കഴിയില്ല. പൗരസ്ത്യ തിരുസംഘം റിവ്യൂഹർജി തളളിയാലും വത്തിക്കാനിലെ ഉന്നത വൈദിക കോടതിയായ അപ്പോസ്തോലിക് സെന്യൂരയെ സമീപിക്കാനും കാനോനിക സമിതിക്ക് അവസരമുണ്ട്.

Also Read-കിറ്റെക്‌സ് വിഷയം; ആരെ പിന്തുണയ്ക്കണമെന്നതില്‍ യുഡിഫില്‍ ആശയക്കുഴപ്പം

വത്തിക്കാൻ സുപ്രീം ട്രിബൂണലിൽ അപ്പീൽ നൽകാനായിരുന്നു ഉത്തരവ് വന്നപ്പോൾ തന്നെയുള്ള തീരുമാനം. 10 ദിവസത്തിനകം അപ്പീൽ നൽകിയാൽ ഉത്തരവ് നടപ്പാക്കുന്നത്‌ മരവിക്കും. ഇതിനാണ് വൈദികർ ചെയ്തത് . അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താൻ അനുവദിക്കില്ലെന്നും കർദ്ദിനാൾ ആലഞ്ചേരി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് വൈദികർ പറയുന്നത്.  എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റിയിൽ ഭൂമി വില്പനയിൽ തീരുമാനം ആയില്ല. അതിരൂപത ആലോചന സമിതിയിൽ വത്തിക്കാൻ്റെ നടപടി വൈദികരെ അറിയിച്ചപ്പോഴും തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെനന്നായിരുന്നു വൈദികരുടെ നിലപാട്.

സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാളിനെതിരെ വത്തിക്കാൻ നിയോഗിച്ച കെപിഎംജി കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തന്റെ പേരിൽ പത്തു കോടി രൂപയുടെ ഷെയർ എടുക്കാൻ ഭൂമി ഇടനിലക്കാരനോട് കർദിനാൾ ആവശ്യപ്പെട്ടതായി സഭ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ച ഫാദർ ജോഷി പുതുവയുടേതാണ് വിവാദ മൊഴി. കർദിനാൾ ഭൂമി ഇടപാടുകാരനുമായി സംസാരിച്ചത് കേട്ടുവെന്നാണ് അന്ന് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഫാദർ ജോഷി പുതുവയുടെ മൊഴി. ഇക്കാര്യം സ്ഥിരീരിച്ച് മോൺസിഞ്ഞോർ ആയ ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടനും മൊഴി നല്കിയിട്ടുണ്ട്.

Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 76; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25

എന്നാൽ ഇടനിലക്കാരൻ സ്വന്തം നിലയിൽ ദീപികയിൽ പണം മുടക്കാനാണ് താൻ ആവശ്യപ്പെട്ടതെന്നാന്ന് കർദിനാളിൻ്റെ മൊഴി. വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച അനുബന്ധ രേഖയിലാണ് ഈ വിശദാംശങ്ങൾ.വത്തിക്കാന് സമർപ്പിച്ച റിപ്പോർട്ടിൽ തുടർ നടപടികൾ ഉണ്ടായില്ല. സാമ്പത്തിക ലാഭം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
Published by:Jayesh Krishnan
First published: