കോവിഡ് ജാഗ്രത: മത്സ്യബന്ധനത്തിന് ഇറങ്ങുന്നവർക്ക് ഇടവകകളുടെ വിലക്ക്

Church warns fishermen who venture out to sea | കൂട്ടായി മത്സ്യബന്ധനത്തിന് പോകുന്നതും പിന്നീടുള്ള മത്സ്യ വിപണനവുമെല്ലാം രോഗം പടരാൻ സാധ്യത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ജാഗ്രതാ മുന്നറിയിപ്പ്

News18 Malayalam | news18-malayalam
Updated: March 25, 2020, 11:25 PM IST
കോവിഡ് ജാഗ്രത: മത്സ്യബന്ധനത്തിന് ഇറങ്ങുന്നവർക്ക് ഇടവകകളുടെ വിലക്ക്
മത്സ്യബന്ധന യാനം
  • Share this:
തിരുവനന്തപുരം: കോവിഡ് ജാഗ്രത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് വിലക്ക്. തങ്ങളുടെ പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളോട് മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് ലത്തീൻരൂപതയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ടായി മത്സ്യബന്ധനത്തിന് പോകുന്നതും പിന്നീടുള്ള മത്സ്യ വിപണനവുമെല്ലാം രോഗം പടരാൻ സാധ്യത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ജാഗ്രതാ മുന്നറിയിപ്പ്.

പൂവാർ, കരിങ്കുളം, അടിമലത്തുറ, പൂന്തുറ, വിഴിഞ്ഞം, പുതിയതുറ, പുല്ലുവിള, മരിയനാട് തുടങ്ങിയ മേഖലകളിലാണ് മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗവ്യാപനം കണക്കിലെടുത്ത് മുമ്പും ലത്തീൻസഭ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. പള്ളികളിൽ ആരാധനാ നിയന്ത്രണമടക്കമുള്ള കാര്യങ്ങൾ ആദ്യം കൊണ്ടുവന്നത് ലത്തീൻ സഭയാണ്.

മറ്റിടങ്ങളെക്കാൾ ജനസാന്ദ്രത കൂടിയ ഇടങ്ങളാണ് മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ എന്നത് കണക്കിലെടുത്തായിരുന്നു ഈ നിയന്ത്രണം. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ നേരത്തെ തന്നെ മത്സ്യബന്ധനത്തിന് പൂർണ്ണവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്ത് കൂടിയാണ് തമിഴ്നാട് അതിർത്തി പങ്കിടുന്ന മേഖലകളിൽ ഈ നിയന്ത്രണം കൊണ്ടുവന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍