Unlock 1.0|തിരുരൂപങ്ങൾ ചുംബിക്കാനും ഹന്നാൻ വെള്ളം കുടിക്കാനും പാടില്ല; തൃശ്ശൂർ അതിരൂപതയിലെ പള്ളികൾ ചൊവ്വാഴ്ച തുറക്കും

65 വയസിന് മുകളിൽ ഉള്ളവരും പത്ത് വയസ്സിന് താഴെ ഉള്ളവരും ഗർഭിണികളും കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവരും ദേവാലയത്തിൽ പ്രവേശിക്കരുത്.

News18 Malayalam | news18-malayalam
Updated: June 7, 2020, 5:32 PM IST
Unlock 1.0|തിരുരൂപങ്ങൾ ചുംബിക്കാനും ഹന്നാൻ വെള്ളം കുടിക്കാനും പാടില്ല; തൃശ്ശൂർ അതിരൂപതയിലെ പള്ളികൾ ചൊവ്വാഴ്ച തുറക്കും
പള്ളി
  • Share this:
തൃശ്ശൂർ : തൃശ്ശൂർ അതിരൂപതയിലെ മുഴുവൻ പള്ളികളും ചൊവ്വാഴ്ച മുതൽ തുറക്കും. സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പള്ളികൾ തുറക്കുക. ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അതിരൂപത അറിയിച്ചു.

പള്ളികൾ തുറക്കുന്നതിന് മുന്നോടിയായി അണുമുക്തമാക്കും. ദേവാലയത്തിന് മുന്നിൽ ജാഗ്രതയെ കുറിച്ചുള്ള പരസ്യ ബോർഡും പ്രവേശന വ്യവസ്ഥകൾ അടങ്ങിയ നോട്ടീസും സ്ഥാപിക്കും. വ്യക്തികൾ തമ്മിൽ ആറടി അകലം പാലിക്കുന്നതിന്, സാധിക്കുമെങ്കിൽ സ്ഥലം അടയാളപ്പെടുത്തണം. എത്ര വലിയ ദേവാലയം ആണെങ്കിലും  പരമാവധി നൂറ് പേരെ മാത്രമേ അനുവദിക്കാവൂ.

65 വയസിന് മുകളിൽ ഉള്ളവരും പത്ത് വയസ്സിന് താഴെ ഉള്ളവരും ഗർഭിണികളും കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവരും ദേവാലയത്തിൽ പ്രവേശിക്കരുത്. ഈ വിഭാഗത്തിൽപെട്ടവർക്ക് വേണ്ടി ഓൺലൈൻ കുർബാന ഉണ്ടായിരിക്കും. കുടുംബ പ്രാർത്ഥനകളിൽ ഹോട്ട് സ്പോട്ടിൽ നിന്നും ഇടവകയ്ക്ക് പുറത്തു നിന്നുമുള്ളവരെ ഒഴിവാക്കുന്നത് അഭികാമ്യം ആയിരിക്കും.

ഓരോ തവണയും ദേവാലയത്തിൽ എത്തുന്നവരുടെ പേരുവിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും. വിശ്വാസികൾ മാസ്ക് നിർബന്ധമായും ധരിക്കണം. തിരുരൂപങ്ങൾ ചുംബിക്കുവാനോ ഹന്നാൻ വെള്ളം കുടിക്കുവാനോ പാടില്ല. സ്പർശനങ്ങൾ ഉണ്ടാകാൻ പാടില്ല.
TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]ആദ്യം ഡയറ്റ് ചെയ്തപ്പോൾ കൊളസ്‌ട്രോൾ കൂടി; റിമി ടോമിയുടെ ഇപ്പോഴത്തെ ഭക്ഷണ രീതികൾ ഇങ്ങനെ
[NEWS]
Star War | അപമാനിച്ചവരുമായി ചർച്ചയില്ലെന്ന് 'അമ്മ'; പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത് അവഹേളിക്കാനെന്ന്
[NEWS]


വിവാഹങ്ങൾ, മൃതസംസ്കാരം,  തുടങ്ങിയവ നേരത്തെ നൽകിയ നിർദേശങ്ങൾ പ്രകാരം നടക്കും. പൊതുയോഗങ്ങൾ, കുടുംബ കൂട്ടായ്മകൾ, ആഘോഷമായ തിരുനാളുകൾ, ഊട്ടു സദ്യകൾ, മറ്റ് ആഘോഷ പരിപാടികൾ ഒഴിവാക്കണം.



First published: June 7, 2020, 5:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading