• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സി.ഐ നവാസിന്റെ തിരോധാനം: പൊലീസ് സേനയെ നാണക്കേടിലാക്കി മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സി.ഐ നവാസിന്റെ തിരോധാനം.

news18
Updated: June 14, 2019, 4:33 PM IST
സി.ഐ നവാസിന്റെ തിരോധാനം: പൊലീസ് സേനയെ നാണക്കേടിലാക്കി മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം
news18
news18
Updated: June 14, 2019, 4:33 PM IST
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സി.ഐ നവാസിനെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു. തേവരയിലെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതൊഴിച്ചാല്‍ സി.ഐയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉന്നത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനമാണ് നാടുവിടാന്‍ ഈ ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചതെന്ന ആരോപണമാണ് അദ്ദേഹത്തിന്റെ കുടുംബം ഉന്നയിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും നവാസിന്റെ ഭാര്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സി.ഐ നവാസിന്റെ തിരോധാനം. ജോലി തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടിയ വിവരം അറിയിക്കാത്തതിന് വയര്‍ലെസ് സെറ്റിലൂടെ നവാസിനെ അസിസ്റ്റന്റ് കമ്മിഷണര്‍ ശകാരിച്ചിരുന്നതായി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സഹപ്രവര്‍ത്തകരായ പൊലീസുകാരും വ്യക്തമാക്കുന്നു.

ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ചുമതലയുള്ള സി.ഐ മുതല്‍ താഴോട്ടുള്ള പൊലീസുകാര്‍ക്ക് കടത്ത മാനസിക സമ്മര്‍ദ്ദമാണ് മേലുദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടി വരുന്നത്. സി.ഐയ്ക്കും എസ്.ഐക്കും 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്നതും ഇവരുടെ സമ്മര്‍ദ്ദം ഇരട്ടിയാക്കുന്നതാണ്. നിസരകാര്യങ്ങള്‍ക്കു പോലും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ അസഭ്യം പറയുന്നതും സേനയിലെ പതിവു രീതിയാണെന്ന് പറയപ്പെടുന്നു. എസ്.പിമാരും ഡിവൈ.എസ്.പിമാരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകളിലും സി.ഐമാരെയും എസ്.ഐമാരെയും പരസ്യമായി ശകാരിക്കുന്നതും പതിവാണ്. ജനങ്ങളോട് സഭ്യമായി പെരുമാറണമെന്ന് ഉപദേശിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ കീഴുദ്യോഗസ്ഥര്‍ക്കു നേരെ അതേ ഭാഷ ഉപയോഗിക്കുന്നുവെന്നതും വിരേധാഭാസമാണ്.

നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ചേര്‍ത്തല സ്വദേശിനിയെ അടുത്തിടെ സി.എ അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റുമായി ബന്ധപ്പെട്ട് എ.സി.പിയില്‍ നിന്നും ഹൈക്കോടതിയില്‍ വിവരങ്ങള്‍ തേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് എ.സി.പി നവാസിനെതിരെ തിരിഞ്ഞതെന്നാണ് സൂചന. അറസ്റ്റിനെ കുറിച്ച് എന്തുകൊണ്ട് തന്നോട് പറഞ്ഞില്ലെന്ന ചോദ്യമാണ് എസിപി ഉന്നയിച്ചതെന്നും പറയപ്പെടുന്നു. എന്നാല്‍ നിയമപ്രകാരം മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു നവാസിന്റെ മറുപടി. ഇതേത്തുടര്‍ന്ന് നവാസിനെതിരെ പ്രതികാര നടപടി ഉണ്ടായെന്നും പറയപ്പെടുന്നു. ഇതിനു പിന്നാലെ നവാസ് ഡ്യൂട്ടിയ്ക്ക് ഹാജരായില്ലെന്ന് എ.സി.പി രേഖപ്പെടുത്തിയതെന്നാണ് സൂചന. ഇതേച്ചൊല്ലിയും വാക്കേറ്റമുണ്ടായി. എ.സി.പിയുമായുള്ള വാക്കുതര്‍ക്കത്തില്‍ ഏറെ നിരാശനായിരുന്ന നവാസ് രാത്രിയോടെ സ്റ്റേഷനിലെത്തി വയര്‍ലസ് തിരികെ നല്‍കി. അതിന് ശേഷമാണ് വീട്ടിലേക്ക് പോയത്. കാണാതായ ദിവസം രാവിലെ നാലിന് തേവരയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് ജീപ്പിലാണ് എത്തിയത്. അഞ്ചരയ്ക്കു ശേഷം പുറത്തേക്കു പോയി. പിന്നീടു കാണാനില്ലെന്നാണു പരാതി.

Also Read മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചു; കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും സി.ഐ നവാസിന്‍റെ ഭാര്യ

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...