• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചു; കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും സി.ഐ നവാസിന്‍റെ ഭാര്യ

കള്ളക്കേസുകൾ എടുക്കാൻ നിർബന്ധിച്ചിരുന്നു. അതിൽ മാനസികവിഷമം ഉണ്ടായിരുന്നെന്നും അത് തന്നോട് പറഞ്ഞിരുന്നെന്നും ഭാര്യ പറഞ്ഞു.

news18
Updated: June 14, 2019, 4:49 PM IST
മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചു; കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും സി.ഐ നവാസിന്‍റെ ഭാര്യ
സി ഐ നവാസിന്‍റെ ഭാര്യ വാർത്താസമ്മേളനത്തിൽ
news18
Updated: June 14, 2019, 4:49 PM IST
കൊച്ചി: മേലുദ്യോഗസ്ഥർ തന്‍റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് കാണാതായ സി.ഐ വി.എസ് നവാസിന്‍റെ ഭാര്യ. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. നവാസിനെ മേലുദ്യോഗസ്ഥർ നിരന്തരം പീഡിപ്പിച്ചെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു.

ഭർത്താവിനെ കാണാതായതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും നവാസിന്‍റെ ഭാര്യ പറഞ്ഞു. ഇക്കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് പോയത്.

എസി.പി.യുമായി വാക്കുതര്‍ക്കമുണ്ടായെന്നും അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരായ പൊലീസുകാരുടെ മൊഴിയെടുക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു.

അദ്ദേഹം കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു. പീഡനത്തെക്കുറിച്ച് ഭർത്താവ് തന്നോട് പറഞ്ഞിരുന്നു. കള്ളക്കേസുകൾ എടുക്കാൻ നിർബന്ധിച്ചിരുന്നു. അതിൽ മാനസികവിഷമം ഉണ്ടായിരുന്നെന്നും അത് തന്നോട് പറഞ്ഞിരുന്നെന്നും ഭാര്യ പറഞ്ഞു. സർവീസിൽ പ്രവേശിച്ചിട്ട് ഇതുവരെ കൈക്കൂലി വാങ്ങിയിട്ടില്ല. ആർക്കും ഒന്നിനും വഴങ്ങിക്കൊടുത്തിട്ടില്ല.

അങ്ങനെയുള്ള ഒരാൾ ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ പിടിച്ചു നിൽക്കാൻ കഴിയാതെ ആയിരിക്കും വീടുവിട്ട് പോയിരിക്കുന്നതെന്നാണ് കരുതുന്നതെന്നും ഭാര്യ പറഞ്ഞു. ഭർത്താവിനെ മാനസികമായി പീഡിപ്പിച്ചതിൽ ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണ് തോന്നുന്നതെന്നും ഭാര്യ പറഞ്ഞു.

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...