• HOME
 • »
 • NEWS
 • »
 • kerala
 • »
 • മൂന്ന് കിലോമീറ്ററില്‍ ഡ്രോണ്‍; 15 കിലോമീറ്ററില്‍ ലേസര്‍ ബീം; വിമാനലാന്‍ഡിങ്ങിന് ഭീഷണി; കൊച്ചി വിമാനത്താവള അധികൃതര്‍

മൂന്ന് കിലോമീറ്ററില്‍ ഡ്രോണ്‍; 15 കിലോമീറ്ററില്‍ ലേസര്‍ ബീം; വിമാനലാന്‍ഡിങ്ങിന് ഭീഷണി; കൊച്ചി വിമാനത്താവള അധികൃതര്‍

ഉത്സവകാലങ്ങളിലും ഉദ്ഘാടനം പോലുള്ള അവസരങ്ങളിലും ജനശ്രദ്ധയാകര്‍ഷിക്കാന്‍ ലേസര്‍ ബീം മിന്നിക്കുന്ന പ്രവണതയും വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് ഭീഷണയുണ്ടാക്കുന്നു.

News18 Malayalam

News18 Malayalam

 • Share this:
  കൊച്ചി: അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് അധികൃതരുടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നതും ഉത്സവകാലങ്ങളില്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ലേസര്‍ ബീമുകള്‍ ഉപയോഗിക്കുന്നതും വ്യോമയാനത്തിന് ഭീഷണിയാണെന്ന് അറിയിച്ചുകൊണ്ട് സിയാല്‍ പോലീസിന് പരാതി നല്‍കി. ഡ്രോണ്‍ പറത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 0484 2610001 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാനും പൊതുജനങ്ങളോട് സിയാല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

  ജമ്മുവില്‍ അടുത്തിടെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് 'അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം റൂള്‍- 2021' ലെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലായം വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിയാലിന്റെ തീരുമാനം. വിമാനത്താവളത്തിന് മൂന്ന് കി മി ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള മേഖലകളില്‍ ഡ്രോണ്‍ പറത്തണമെങ്കില്‍ ഡി ജി സി എയുടെ പ്രത്യേക അനുമതി ആവശ്യമാണ്.

  ഇന്ത്യയിലേയ്ക്ക് ഡ്രോണ്‍ ഇറക്കുമതി ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും കച്ചവടം നടത്തുന്നതിനും ഡി ജി സി എയുടെ അനുമതി ആവശ്യമാണ്. നിയമലംഘനത്തിന് 50,000 രൂപവരെ പിഴ ചുമത്താം. ഉത്സവകാലങ്ങളിലും ഉദ്ഘാടനം പോലുള്ള അവസരങ്ങളിലും ജനശ്രദ്ധയാകര്‍ഷിക്കാന്‍ ലേസര്‍ ബീം മിന്നിക്കുന്ന പ്രവണതയും വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് ഭീഷണയുണ്ടാക്കുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന്റെ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ലേസര്‍ ബീം മിന്നിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും സിയാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

  ജമ്മു കാശ്മീരിലെ വിമാനത്താവളത്തിന് നേരയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. ഐജി, ഡിഐജി റാങ്കിലുള്ളവര്‍ ഉള്‍പ്പെടെ ജമ്മുവിലെത്തി പരിശോധന നടത്തി. ജമ്മുവിലെ വ്യോമസേനാ സ്റ്റേഷനില്‍ ഭീകരാക്രമണം നടന്ന സ്ഥലം എന്‍എസ്ജിയുടെും കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ സിവില്‍ പോര്‍ട്ടുകളുടെയും മേധാവിമാര്‍ ബുധനാഴ്ച പരിശോധന നടത്തിയിരുന്നു.

  ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി. സംഭവത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്തു. വ്യോമസേനാ, നാഷണല്‍ ബോംബ് ഡേറ്റ സെന്റര്‍, ഫൊറന്‍സിക് വിദഗ്ധര്‍. ജമ്മു കാശ്മീര്‍ പൊലീസ് എന്നിവയുടെ സംഘങ്ങളും കേസ് അന്വേഷിക്കുന്നുണ്ട്.

  ജമ്മു വ്യോമതാവളത്തിന് നേരെ ഞായറാഴ്ചയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ജമ്മു വിമാനത്താവളത്തിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ലഷ്‌കര്‍-ഇ-തായ്ബയുടെയോ ജയ്ഷ്-ഇ-മുഹമ്മദിന്റെയോ ആകാമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചിരുന്നു. വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയോട് വളരെ അടുത്താണ് സ്ഫോടനങ്ങള്‍ നടന്നതെങ്കിലും ഗുരുതരമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തില്‍ ഒരു കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റു.

  എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) കെട്ടിടവും പാര്‍ക്ക് ചെയ്തിരുന്ന മി 17 കോപ്റ്ററുകളുമാണ് ബോംബ് സ്ഫോടനത്തിന്റെ ലക്ഷ്യമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
  Published by:Sarath Mohanan
  First published: