കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) (Cochin International Airport Limited- CIAL) നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതിയുടെ (CIAL hydropower project) ഉദ്ഘാടനം (Inaguration) നാളെ (നവംബർ 6) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) നിര്‍വഹിക്കും. കോഴിക്കോട് (Kozhikode) ജില്ലയിലെ അരിപ്പാറയിൽ (Arippara) ഇരുവഴിഞ്ഞിപ്പുഴയിലാണ് (Iruvazhinji Puzha) സിയാൽ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുത നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി.
4.5 മെഗാവാട്ടാണ് ജലവൈദ്യുത നിലയത്തിന്റെ സ്ഥാപിതശേഷി. വർഷത്തിൽ 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനാകും എന്നാണ് പ്രതീക്ഷ. പുനരുപയോഗിക്കാനാവാത്ത ഊർജ സ്രോതസ്സുകളിൻമേലുള്ള ആശ്രയം കുറയ്ക്കാൻ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികൾക്കാകും. സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റൺ ഓഫ് ദ റിവർ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികൾക്ക് പേര്. വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിർത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവായിരിക്കും.
പുഴയുടെ കുറുകെ 32 മീറ്റർ നീളവും 10 മീറ്റർ ഉയരവുമുള്ള ചെക്ക് ഡാം (തടയണ) കെട്ടി അവിടനിന്ന് വെള്ളം ഒരു ഇൻടേക്ക് പൂളിലേയ്ക്ക് വഴി തിരിച്ചു വിടുന്നു. ജലത്തിലൂടെ ഒഴുകി വരുന്ന വസ്തുക്കളെ ട്രാഷ് ട്രാക്കിലൂടെ ശുദ്ധികരിച്ചാണ് ഇൻടേക്ക് പൂളിൽ എത്തുന്നത്. ഇൻടേക്ക് പൂളിൽ നിന്ന് 2.8 മീറ്റർ വ്യാസമുള്ള പൈപ്പ് (വാട്ടർ കണ്ടക്ടിങ് സിസ്റ്റം) വഴി വെള്ളം സർജ് ടാങ്കിലേക്കും, സർജ് ടാങ്കിലെ വെള്ളം 2.2 മീറ്റർ വ്യാസമുള്ള പെൻസ്റ്റോക്ക് പൈപ്പിലൂടെ പവർ ഹൗസ്സിലേക്കും എത്തിക്കുന്നു. ജലത്തിന്റെ ഉയര വ്യത്യാസവും താത്കാലിക സംരക്ഷണവും പെൻസ്റ്റോക്ക് പൈപ്പിലെ മർദ്ദവും താങ്ങി നിർത്താൻ സർജ് ടാങ്ക് സഹായിക്കുന്നു.
അടിയന്തര ഘട്ടങ്ങളിൽ മെഷീൻ ഷട്ട് ഡൗൺ ചെയ്യുന്ന അവസരങ്ങളിൽ ജലത്തിന്റെ, അമിതമായ മർദ്ദം (വാട്ടർ ഹാമ്മറിങ്) തടയാനും ഇത് സഹായകമാണ്. സർജ് ടാങ്കിന്റെ വ്യാസം 10 മീറ്ററും, ഉയരം 18 മീറ്ററുമാണ്. ഭൂമിക്ക് മുകളിലേക്ക് 12 മീറ്ററും അടിയിലേക്ക് 6 മീറ്ററും എന്ന നിലക്കാണ് ഇത് നിർമിച്ചിട്ടുള്ളത്.
Also Read-
KSRTC Strike | കെഎസ്ആര്‍ടിസി പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടിയിലേയ്ക്ക്
സർജ് ടാങ്കിൽ നിന്നും വരുന്ന പെൻസ്റ്റോക്ക്, പവർ ഹൗസിനു 10 മീറ്റർ മുൻപ് 1.6 മീറ്റർ വ്യാസമുള്ള രണ്ട് പൈപ്പുകളായി വിഭജിച്ച് രണ്ട് ടർബൈൻ യൂണിറ്റിലേക്ക് എത്തുന്നു. 2.25 മെഗാ വാട്ട് ശേഷിയുള്ള രണ്ട് ഹോറിസോണ്ടൽ ഫ്രാൻസിസ് ടർബൈനുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ടർബൈനിൽ ഉണ്ടാകുന്ന മെക്കാനിക്കൽ മോഷനെ ഇലക്ട്രിക്കൽ എനർജി ആക്കി മാറ്റുന്നത് ജനറേറ്റർ ആണ്. ജനറേറ്റർ ഉൽപാദിപ്പിക്കുന്ന ഊർജ്ജം ഭൂമിക്ക് അടിയിലുള്ള കേബിൾ വഴിയാണ് കെ സ് ഇ ബി ഗ്രിഡിൽ എത്തിക്കുന്നത്. അവിടെ നിന്നും KSEB യുടെ 110KV തംമ്പലമണ്ണ സബ് സ്റ്റേഷനിലേക്ക് ഇവാകുവേറ്റ് ചെയുന്നു.
Also Read-
Private Bus Strike| കുറഞ്ഞ ടിക്കറ്റ് ചാർജ് 12 രൂപയാക്കണം; തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാല ബസ് സമരംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.