നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | യാത്രക്കാർക്ക് കരുതലോടെ കൊച്ചിൻ എയർപോർട്ട്; വീഡിയോ പങ്കുവെച്ച് സിയാൽ

  COVID 19 | യാത്രക്കാർക്ക് കരുതലോടെ കൊച്ചിൻ എയർപോർട്ട്; വീഡിയോ പങ്കുവെച്ച് സിയാൽ

  ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   കൊച്ചി: മഹാമാരിയുടെ കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ഒരു അമ്മയുടെ കരുതലൊരുക്കി സിയാൽ. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഫേസ്ബുക്ക് പേജിലാണ് സിയാൽ വീഡിയോ പങ്കുവെച്ചത്. കോവിഡ് 19ന്റെ കാലത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ടി കൈക്കൊണ്ടിട്ടുള്ള എല്ലാ സുരക്ഷ മാർഗങ്ങളും വ്യക്തമാക്കുന്നതാണ് സിയാലിന്റെ വീഡിയോ.

   അമ്മ കുഞ്ഞിനെ കരുതുന്ന പോലെ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം ഓരോ യാത്രക്കാരെയും കരുതുന്നെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.   സാമൂഹ്യ അകലം പാലിച്ച് യാത്രക്കാർക്ക് നിൽക്കാനുള്ള സൗകര്യം, ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ,ആരോഗ്യ സേതു ആപ്പ് കാണിക്കൽ, ബാഗേജ് സാനിറ്റൈസേഷൻ, സമ്പർക്കമില്ലാതെയുള്ള വേരിഫിക്കേഷൻ,സുരക്ഷാ പരിശോധന, ബാഗേജ് ട്രേ ശുചീകരണം, വിമാനത്താവള ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി കോവിഡ് കാലത്ത് വിമാനത്താവളം കൈക്കൊണ്ടിട്ടുള്ള എല്ലാ മുൻകരുതലുകളും വീഡിയോയിൽ വ്യക്തമാണ്.

   You may also like:മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകൾ‍ [NEWS]'മകളെ കുറിച്ചുള്ള വാർത്ത കണ്ട് ഞെട്ടി'; സ്വപ്നയുടെ അമ്മ ന്യൂസ് 18നോട് [NEWS] മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക്‍ [NEWS]

   ജീബൂട്ടി, യുക്രയിൻ, ലണ്ടൻ, എത്യോപ്യ, താജികിസ്ഥാൻ, വിയറ്റ്നാം, അർമീനിയ, മാൾട്ട, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നാണ് യാത്രക്കാർ കേരളത്തിലേക്ക് എത്തിയത്.
   Published by:Joys Joy
   First published:
   )}