തിരുവനന്തപുരം: സിംസ് യുഡിഎഫ് സർക്കാരിന്റെ പദ്ധതിയെന്ന് സർക്കാരിന്റെ വിശദീകരണം. കെൽട്രോണിനോ പൊലീസിനോ ഇക്കാര്യത്തിൽ ഒരു രൂപയുടെ പോലും ചെലവില്ലെന്നും ലാഭം മാത്രമേ ഉള്ളൂവെന്നും സർക്കാർ വിശദീകരിക്കുന്നു.
കെല്‍ട്രോണും സംസ്ഥാന പോലീസ് വകുപ്പും തമ്മില്‍ 2019 ജൂണ്‍ 26ന് ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് സിംസ് നടപ്പാക്കുന്നത്. കെല്‍ട്രോണ്‍ ഓപ്പണ്‍ ഇ-ടെൻഡറിലൂടെയാണ് ഗ്യാലക്സോണിനെ തെരഞ്ഞെടുത്തത്. നാലു തവണ ഇ-ടെൻഡർ വിളിച്ചു. മൂന്നുതവണ ഒരു കമ്പനി മാത്രം വന്നതിനാലാണ് നാലാമതും ടെൻഡർ വിളിച്ചത്. നാലാമത് മീഡിയാ ട്രോണിക്സ് എന്ന കമ്പനി കൂടി പങ്കെടുത്തു. എന്നാല്‍, ഗ്യാലക്സോണ്‍ ആണ് ടെൻഡർ നേടിയത്. മീഡിയോ ട്രോണിക്സിന് ഈ മേഖലയില്‍ മതിയായ പരിചയം ഇല്ല എന്നാണ് കെല്‍ട്രോണ്‍ എം.ഡി അറിയിച്ചെന്നും സർക്കാർ വിശദീകരിക്കുന്നു.
Also Read-
വെടിയുണ്ട കാണാതായ സംഭവം: CBI അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിഗ്യാലക്സോൺ യോഗ്യർഗ്യാലക്സോണ് കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ ദുബായ് ആസ്ഥാനമായുള്ള വോ സ്റ്റോക്സ് എന്ന കമ്പനിക്കാണ്. ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നീ സ്ഥലങ്ങളില്‍ സമാന പദ്ധതി നടപ്പാക്കി 12 വര്‍ഷത്തിലധികം പരിചയമുണ്ട്. പദ്ധതി ആരംഭിച്ച് മൂന്നുമാസത്തിനുള്ളില്‍ ഇതുവരെ 11 സ്ഥാപനങ്ങള്‍ മാത്രമേ ഇതില്‍ ചേര്‍ന്നിട്ടുള്ളൂ.
ചെലവില്ല; ലാഭം മാത്രംനിലവില് സര്‍ക്കാരിനോ പോലീസ് വകുപ്പിനോ യാതൊരു ചെലവും ഇല്ല. ഇതിന്‍റെ നിക്ഷേപമായ 18 കോടിയോളം രൂപ ഗ്യാലക്സോണ്‍ കമ്പനിയാണ് വഹിക്കുന്നത്. ലഭിക്കുന്ന വരുമാനത്തിന്‍റെ 13 ശതമാനം പോലീസിനും 10 ശതമാനം കെല്‍ട്രോണിനും 77 ശതമാനം ഗ്യാലക്സോണ്‍ കമ്പനിക്കുമാണ്. പദ്ധതി ലാഭകരമാകാന്‍ ഏഴു വര്‍ഷമെടുക്കുമെന്നാണ് അനുമാനം. പദ്ധതിയില്‍ ചേരാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും സർക്കാർ വിശദീകരിക്കുന്നു.
ഡയറക്ടർമാരെപ്പറ്റി അന്വേഷിക്കുന്നുഗ്യാലക്സോണ് ഡയറക്ടര്‍മാരെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ കെല്‍ട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. ഗ്യാലക്സോണിന്റെ ഡയറക്ടർമാരിൽ രണ്ടു പേരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. ഇതിനെപ്പറ്റിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കെൽട്രോണിനോട് വിശദീകരണം തേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.