ലോക്ക്ഡൗണിൽ കൂടുതൽ ഇളവ്; സജീവമാകാനൊരുങ്ങി സിനിമ-സീരിയൽ മേഖല

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റുഡിയോക്ക് അകത്തും ഇന്‍ഡോര്‍ ലോക്കേഷനുകളിലുമാണ് ചിത്രീകരണത്തിന് അനുമതി.

News18 Malayalam | news18-malayalam
Updated: June 2, 2020, 9:46 AM IST
ലോക്ക്ഡൗണിൽ കൂടുതൽ ഇളവ്; സജീവമാകാനൊരുങ്ങി സിനിമ-സീരിയൽ മേഖല
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: ലോക്ക്ഡൗണിൽ കൂടുതല്‍ ഇളവുകള്‍ വന്നതോടെ സജീവമാകാനൊരുങ്ങി സിനിമ മേഖല സീരിയൽ മേഖല. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ചിത്രങ്ങളിൽ ചിലത് ഇളവുകളനുസരിച്ച് ഷൂട്ടിങ് പൂർത്തിയാക്കാനാണ് സിനിമ സീരിയൽ സംഘടനകളുടെ ആലോചന. എതെല്ലാം സിനിമകള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാകുമെന്ന് സംബന്ധിച്ച് ഡയറക്ടേഴ്‌സ് അസോസിയേഷനോട് ഫെഫ്ക വിവരം തേടി.

കോവിഡിനെത്തുടര്‍ന്ന് മാര്‍ച്ച് രണ്ടാം വാരം മുതല്‍ സിനിമ ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ 50 പേരെ വെച്ച് ഷൂട്ടിങ് നടത്താമെന്ന ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സിനിമ മേഖല കൂടുതല്‍ സജീവമാകും.

TRENDING:ഇന്ത്യയിൽ കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിൽ വർധനവ്; മരണനിരക്ക് കുറയുന്നു[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]
സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റുഡിയോക്ക് അകത്തും ഇന്‍ഡോര്‍ ലോക്കേഷനുകളിലുമാണ് ചിത്രീകരണത്തിന് അനുമതി. ഈ സാഹചര്യത്തില്‍ ഷൂട്ടിങ് പാതിവഴിയിൽ നിർത്തിവെച്ചവ പുനരാരംഭിച്ചേക്കും.

ഔട്ട്‌ഡോര്‍ ഷൂട്ടിന് അനുമതി ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ സിനിമകളുടെയും സീരിയലുകളുടെയും ചിത്രീകരണം വിപുലമാക്കാനാകുകയുള്ളൂ. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി എഡിറ്റിംഗ് അടക്കമുള്ളവയ്ക്ക് നേരത്തെ ഇളവുകള്‍ അനുവദിച്ചിരുന്നു.

സിനിമകളുടെ ചിത്രീകരണം വൈകുന്നതും തീയേറ്ററുകളുടെ അടച്ചിടീലുമെല്ലാം വലിയ പ്രതിസന്ധിയാണ് സിനിമ മേഖലയില്‍ ഉണ്ടാക്കിയിട്ടുള്ളത്.

First published: June 2, 2020, 9:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading