നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുത്തൂറ്റ് ജീവനക്കാരുടെ സമരം ശക്തമാക്കാനൊരുങ്ങി സിഐടിയു

  മുത്തൂറ്റ് ജീവനക്കാരുടെ സമരം ശക്തമാക്കാനൊരുങ്ങി സിഐടിയു

  മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന് പിന്നിൽ അണിനിരക്കാനും അനുഭാവ സമരങ്ങൾ സംഘടിപ്പിക്കാനും ട്രേഡ് യൂണിയനുകളോട് സി ഐ ടി യു ആവശ്യപ്പെട്ടു.

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • News18
  • Last Updated :
  • Share this:
  കൊച്ചി: മൂത്തൂറ്റ് ജീവനക്കാരുടെ സമരം ശക്തമാക്കാനൊരുങ്ങി സിഐടിയു. തിരുവനന്തപുരത്ത് സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ സി ഐ ടി യു മുത്തൂറ്റ് മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.

  ഒരുമാസത്തിലേറെയായി ജീവനക്കാർ സമരത്തിലാണ്. ഒത്തുതീർപ്പു ഉണ്ടാക്കാൻ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ മുമ്പാകെ പലവട്ടം ചർച്ച നടത്തിയെങ്കിലും മാനേജ്മെന്റ് തീരുമാനം ഒന്നും പറയാതെ നീട്ടി കൊണ്ടു പോവുകയാണ്. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽനിന്ന് മാനേജ്മെന്റ് വിട്ടുനിന്നു. വീണ്ടും ഈ മാസം 17ന് ചർച്ച നടത്തണമെന്നും പ്രശ്നം ഒത്തുതീർപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. സമരം നീട്ടിക്കൊണ്ടുപോയി തകർക്കാമെന്നാണ് മാനേജ്മെന്റ് വ്യാമോഹിക്കുന്നതെന്നും സി ഐ ടി യു കുറ്റപ്പെടുത്തുന്നു.

  ALSO READ: മലയാളികളിൽ വൃദ്ധർ കൂടുന്നു; പ്രായമേറിയവരുടെ ദേശീയ ശരാശരിയേക്കാൾ മുകളിൽ കേരളം

  166 ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതിനെതിരെയാണ് ജീവനക്കാർ പണിമുടക്ക് സമരം നടത്തുന്നത്. സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രിയും ലേബർ കമ്മീഷണറും ഇടപെട്ട് നടത്തിയ ചർച്ചകളിൽ മാനേജിംഗ് ഡയറക്ടർ പങ്കെടുത്തില്ല. തങ്ങളുടെ സ്ഥാപനത്തിൽ ട്രേഡ് യൂണിയൻ അനുവദിക്കില്ല എന്ന ധിക്കാരപരമായ നിലപാടാണ് മാനേജ്മെന്റിന്.

  സംസ്ഥാനത്ത് ഒരു മാനേജ്മെന്റും ഇത്രയും കടുത്ത തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്നില്ല. സർക്കാരിനെയും ഹൈക്കോടതിയെയും മാനിക്കാനും മാനേജ്മെന്റ് കൂട്ടാക്കുന്നില്ല. മുത്തൂറ്റ് മാനേജ്മെന്റിന്റെ ധിക്കാരത്തിന് മുന്നിൽ മുട്ടുമടക്കാൻ തൊഴിലാളികൾ സന്നദ്ധമാവില്ലെന്നും സി ഐ ടി യു വ്യക്തമാക്കുന്നു. മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന് പിന്നിൽ അണിനിരക്കാനും അനുഭാവ സമരങ്ങൾ സംഘടിപ്പിക്കാനും ട്രേഡ് യൂണിയനുകളോട് സി ഐ ടി യു ആവശ്യപ്പെട്ടു.

  നേരത്തെ ഹൈക്കോടതി  നിയോഗിച്ച മധ്യസ്ഥരുടെ  നേതൃത്വത്തിൽ അനുരഞ്ജന ചർച്ചകൾ നടക്കുകയും പ്രശ്ന പരിഹാരം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ച് സി ഐ ടി യു അനുകൂല ജീവനക്കാർ സമരം പുനരാരംഭിക്കുകയായിരുന്നു.
  Published by:Naseeba TC
  First published:
  )}