നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭാരതപ്പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കരയിലെത്തിക്കാന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ നീന്തിയത് അഞ്ചു കിലോമീറ്റര്‍

  ഭാരതപ്പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കരയിലെത്തിക്കാന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ നീന്തിയത് അഞ്ചു കിലോമീറ്റര്‍

  മൃതദേഹം കണ്ടെത്തിയ മാന്നനൂര്‍ തടയണ പ്രദേശം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള തീരങ്ങളിലേക്ക് നേരിട്ടു വാഹനസൗകര്യം ഇല്ലാത്തതായിരുന്നു വെല്ലുവിളി ഉയര്‍ത്തിയത്.

  ഭാരതപ്പുഴ

  ഭാരതപ്പുഴ

  • Share this:
   ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കരയിലെത്തിക്കാന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ നീന്തിയത് അഞ്ചു കിലോമീറ്റര്‍ ദൂരം. ഒരേ കുടുംബത്തിലെ നാലു പേര്‍ ചേര്‍ന്നാണ് മാത്യു ഏബ്രഹാമിന്റെ മൃതദേഹം മാന്നനൂരില്‍ നിന്ന് ഷൊര്‍ണൂര്‍ കൊച്ചിപ്പാലത്തിന് സമീപം എത്തിച്ചത്.

   പട്ടാമ്പി സിവില്‍ ഡിഫന്‍സ് അംഗങ്ങളായ തിരുവേഗപ്പുറ പട്ടന്‍മാര്‍ത്തൊടിയില്‍ ഹംസ പൈലിപ്പുറം(38), സഹോദരന്‍ ഷെരീഫ് പൈലിപ്പുറം(55) എന്നിവരാണ് ചൊവ്വാഴ്ച രിവലെയോടെ മൃതദേഹവുമായി കരയിലേക്ക് നീന്തിയത്. ഹംസയുടെ മക്കളായ അജ്മലും അന്‍സിലും ഒപ്പം കൂടി.

   മൃതദേഹം കണ്ടെത്തിയ മാന്നനൂര്‍ തടയണ പ്രദേശം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള തീരങ്ങളിലേക്ക് നേരിട്ടു വാഹനസൗകര്യം ഇല്ലാത്തതായിരുന്നു വെല്ലുവിളി ഉയര്‍ത്തിയത്.

   അതേസമയം മാന്നനൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആലപ്പുഴ അമ്പലപ്പുഴ കാരൂര്‍ വടക്കേപുളിക്കല്‍ ഗൗതം കൃഷ്ണയ്ക്ക്(20) വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. നേവി, ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് എന്നിവര്‍ ബോട്ടുകളിലും നീന്തിയും തിരച്ചില്‍ നടത്തിയിരുന്നു. നേവിയുടെ ഏഴു ബോട്ടുകള്‍ തിരച്ചിലിനായി ഉപയോഗിക്കുന്നത്.

   ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു

   ഏഴു വയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം അമ്മ തൂങ്ങിമരിച്ചു. മകന്‍ മുസാഫ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്‌മത്താണ്(39) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

   ഭര്‍ത്താവ് വിട്ടിലില്ലാത്ത സമയത്താണ് ഇളയമകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയത്. മൂത്തമകള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ മുജീബ് കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് മാതാവും വിഷം കഴിച്ചെന്ന വിവരം അറിയുന്നത്.

   ഉടന്‍ തന്നെ വീട്ടിലെത്തിയ മുജീബ് അടച്ചിട്ട വാതില്‍ തുറന്ന് അകത്തുചെന്നപ്പോള്‍ കിടപ്പുമുറിയില്‍ റഹ്‌മത്ത് തൂങ്ങിയ നിലയിലായിരുന്നു. സമീപവാസികളുമായി മെഡിക്കല്‍ കോളേജി്ല്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

   റഹമ്ത്ത് ആത്മഹത്യ പ്രവണതയുള്ളയാണെന്നും എട്ടുകൊല്ലുമായി മാനസിക വിഭ്രാന്തിക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പുന്നപ്ര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}