'മാവോയിസ്റ്റായി മുദ്രകുത്തി സർവ്വീസിൽ നിന്നും പുറത്താക്കുവാൻ നീക്കം' സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്

പന്തീരങ്കാവ് യു.എ.പി.എ. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്ത് പത്ത് മാസത്തിന് ശേഷം അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ച സംഭവത്തിൽ സെപ്റ്റംബർ 12 ന് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കൽ നോട്ടീസ്.

News18 Malayalam | news18-malayalam
Updated: September 25, 2020, 8:54 AM IST
'മാവോയിസ്റ്റായി മുദ്രകുത്തി സർവ്വീസിൽ നിന്നും പുറത്താക്കുവാൻ നീക്കം' സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്
umesh
  • Share this:
കോഴിക്കോട്: സുഹൃത്തായ യുവതിയ്ക്ക് ഫ്ളാറ്റ് എടുത്ത് നൽകി അവിടെ സ്ഥിരം സന്ദർശനം നടത്തിയെന്ന കുറ്റമാണ് കോഴിക്കോട് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന് എതിരെ ചുമത്തി കുറ്റം. ഇതിൻ്റെ പേരിൽ നേരത്തെ ഉമേഷിനെ സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ് സസ്പെൻ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പഴയ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിൽ വീണ്ടും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.

പന്തീരങ്കാവ് യു.എ.പി.എ. കേസിഎൻ.ഐ.എ അറസ്റ്റ് ചെയ്ത് പത്ത് മാസത്തിന് ശേഷം അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ച സംഭവത്തിൽ സെപ്റ്റംബർ 12 ന് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കാരണം കാണിക്കൽ നോട്ടീസ്. അലനും താഹയ്ക്കും ജാമ്യം നൽകിക്കൊണ്ട് എൻ.ഐ.എ. കോടതി പ്രഖ്യാപിച്ച വിധിയിലെ കോടതിയുടെ വിശദീകരണങ്ങൾ എല്ലാ പൊലീസുദ്യോഗസ്ഥരും വായിക്കേണ്ടത് ആവശ്യമാണെന്നും ആ ചെറുപ്പക്കാർ പുറംലോകം കാണില്ലെന്ന് പരിഹസിച്ചവർക്ക് തിരിച്ചറിവ് ഉണ്ടാകേണ്ടതാണെന്നും ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ കഴിഞ്ഞ എതാനും നാളുകളായി സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ്  തന്നെ വേട്ടയാടുന്നതിൻ്റെ ഭാഗമാണ് പുതിയ നടപടിയെന്ന് ഉമേഷ് ന്യൂസ് 18നോട് പറഞ്ഞു. തന്നെ മാവോയിസ്റ്റായി മുദ്രകുത്തി സർവ്വീസിൽ നിന്നും പുറത്താക്കുവാനാണ് നീക്കം നടത്തുന്നത്. എന്നാൽ തനിക്ക് മാവോയിസ്റ്റ്  ആശയങ്ങളോടും, ആക്രമങ്ങളോടും താൽപ്പര്യമില്ല. പക്ഷേ മാവോയിസത്തിൻ്റെ പേരിൽ നിരപരാധികളെ വേട്ടയാടുകയാണ്.

എ.വി. ജോർജ് തനിക്ക് എതിരെ നാല് നടപടികൾ എടുത്തു. ഒരു നിലവാരം ഇല്ലാത്ത ഉദ്യോഗസ്ഥനാണ് കമ്മീഷണർ. മുൻപ് സസ്പെൻഷൻ കിട്ടിയിട്ട് പ്രതികരിക്കുവാൻ കഴിയാതെ ആത്മഹത്യ ചെയ്ത പൊലീസുകാർ കോഴിക്കോടുണ്ട്. താൻ ആത്മഹത്യ ചെയ്യുവാൻ തയാറല്ല. തെറ്റുകൾക്ക് എതിരെ പോരാടുവാനാണ് തീരുമാനം.തന്നെ സസ്പെൻ്റ് ചെയ്തത് യാതൊരു കാരണവും ഇല്ലാതെയാണ്. കമ്മീഷണർ വ്യക്തി വൈരാഗ്യം തീർക്കുകയാണ്. തൻ്റെ ആനുകൂല്യങ്ങൾ ബോധപൂർവ്വം  തടഞ്ഞ് വെച്ചു. സ്ത്രീ വിഷയത്തിൽ ഉൾപ്പെടുത്തി നിശബ്ദനാക്കുവാനാണ് ഇപ്പോഴത്തെ ശ്രമം. വ്യക്തിപരമായ വേട്ടയ്ക്ക് എതിരെ നിയമപരമായി മുൻപോട്ട് പോകുമെന്നും ഉമേഷ് വ്യക്തമാക്കി
Published by: Gowthamy GG
First published: September 25, 2020, 8:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading