'എന്തിനാടീ പൂങ്കൊടിയേ...'; സങ്കടം മറക്കാൻ ദുരിതാശ്വാസ ക്യാംപിൽ പൊലീസുകാരന്റെ പാട്ട്

ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ എസ് ശ്രീജിത്താണ് പാട്ടുകാരൻ

news18
Updated: August 14, 2019, 3:35 PM IST
'എന്തിനാടീ പൂങ്കൊടിയേ...'; സങ്കടം മറക്കാൻ ദുരിതാശ്വാസ ക്യാംപിൽ പൊലീസുകാരന്റെ പാട്ട്
News18
  • News18
  • Last Updated: August 14, 2019, 3:35 PM IST
  • Share this:
തൃശൂർ: വെള്ളപ്പൊക്കത്തിൽ വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപിൽ അഭയം തേടിയ നൂന്നൂറിലധികം അന്തേവാസികൾക്കായി പൊലീസുകാരൻ പാടി. വിഷാദം മുറ്റിനിൽക്കുന്ന പാട്ടാണെങ്കിലും എല്ലാവരുടെയും മനസ്സൊന്നും തണുപ്പിക്കാൻ ആ പാട്ടിനായി. പാട്ട് അവസാനിച്ചപ്പോൾ നിലയ്ക്കാത്ത കൈയടി. മൂകതയിലാണ്ട ഒരു ദുരിതാശ്വാസ ക്യാംപിനെ ഊർജസ്വലമാക്കാൻ ആളൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ എസ് ശ്രീജിത്ത് ആയിരുന്നു മൈക്ക് കൈയിലെടുത്തത്. തൃശൂർ റൂറൽ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ടും വീഡിയോയും വൈറലായത്.

വെള്ളാഞ്ചിറ ഫാത്തിമമാത എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപായിരുന്നു വേദി. വീടുപേക്ഷിച്ച് ക്യാംപിൽ അഭയം തേടേണ്ടിവന്നതിന്റെ വേദനയിൽ കഴിയുകയായിരുന്നു നാനൂറിലധികം അന്തേവാസികൾ. എല്ലാവരുടെയും സങ്കടം മറക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ക്യാംപിന്റെ ചുമതലക്കാരും പൊലീസും തീരുമാനിച്ചു. ഞായറാഴ്ച രാവിലെ കലാപരിപാടികളോടെയായിരുന്നു തുടക്കം. കസേരകളി, സ്പൂൺ നാരങ്ങ ഓട്ടം തുടങ്ങിയ മത്സരങ്ങളിൽ പ്രായവും വേദനയും മറന്ന് അന്തേവാസികൾ പങ്കെടുത്തു. അത്താഴത്തിനുശേഷം അന്തേവാസികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകി.


വീട്ടിനുള്ളിലല്ലാതെ എവിടെയും പാടിയിട്ടില്ലാത്ത ശ്രീജിത്ത് നാടൻപാട്ട് തുടങ്ങിയപ്പോൾ അമ്മമാരും കുട്ടികളുമൊക്കെ ഉഷാറായി. ചിലർ ഒപ്പം പാടി, മറ്റുചിലർ താളം പിടിച്ചു. പാട്ട് തീർന്നയുടൻ ശ്രീജിത്ത് അനൗൺസ് ചെയ്തു. വീഡിയോ പകർത്തിയിച്ചുണ്ടെങ്കിൽ ദയവായി പോസ്റ്റ് ചെയ്യരുത്. എന്നാൽ അതേ ദിവസം തന്നെ വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടു. അതും റൂറൽ പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ. പിന്നെ അണമുറിയാതെ അഭിനന്ദന പ്രവാഹങ്ങളും അഭിനന്ദനങ്ങളും പ്രവഹിക്കുകയായിരുന്നു.

First published: August 14, 2019, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading