• HOME
  • »
  • NEWS
  • »
  • kerala
  • »
  • കരിമീൻ പൊള്ളിച്ചതിന് 550 രൂപ; വറുത്ത തിലോപ്പിയക്ക് 300 രൂപ; ചേർത്തലയിലെ ഹോട്ടലിനെതിരെ നടപടിക്ക് ശുപാർശ

കരിമീൻ പൊള്ളിച്ചതിന് 550 രൂപ; വറുത്ത തിലോപ്പിയക്ക് 300 രൂപ; ചേർത്തലയിലെ ഹോട്ടലിനെതിരെ നടപടിക്ക് ശുപാർശ

ഹോട്ടലിനെതിരേ നടപടിയെടുക്കാൻ ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്തിരിക്കുകയാണ് ഉദ്യോഗസ്ഥന്മാർ

  • Last Updated :
  • Share this:
    ആലപ്പുഴ: മീൻ വിഭവങ്ങൾക്ക് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിയ്ക്ക് ശുപാർശ. ചേർത്തല എക്സ്-റേ ജംഗ്ഷന് തെക്കുള്ള ഹോട്ടലിനെതിരെയാണ് നടപടിക്ക് ശുപാർശ. ഇവിടത്തെ വിലകേട്ട് സിവിൽ സപ്ലൈസ് അധികൃതർ ഞെട്ടിയിരുന്നു. കരിമീൻ വറുത്തതിന് 350-450 രൂപ, തിലോപ്പിയയ്ക്ക് 250-300, കരിമീൻ വാഴയിലയിൽ പൊള്ളിച്ചതിന് 550, അയല വറുത്തതിന് 200 രൂപ എന്നിങ്ങനെയായിരുന്നു വില.

    Also Read- പാലക്കാട് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് യുവതി തടഞ്ഞു നിർത്തി

    ഹോട്ടലിൽനിന്നു മീൻ കഴിച്ച് കാശുപോയ ഒരാൾ വിളിച്ചു പരാതിപ്പെട്ടതോടെയാണ് സിവിൽ സപ്ലൈസ് അധികൃതർ ഇവിടെയെത്തിയത്. ഹോട്ടലിൽ നല്ല വൃത്തിയുണ്ടെങ്കിലും അമിതവില ഈടാക്കിയത് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും ദഹിച്ചില്ല. നെയ്‌മീൻകറിക്ക് 220, അയല പൊള്ളിച്ചത് 220, നെയ്‌മീൻ വറുത്തത് 260 എന്നിങ്ങനെയാണ് മറ്റുവിലകൾ. ഹോട്ടലിനെതിരേ നടപടിയെടുക്കാൻ ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്തിരിക്കുകയാണ് ഉദ്യോഗസ്ഥന്മാർ.

    Also Read- 'ഓപ്പറേഷന്‍ ജാസൂസ്'; കൈക്കൂലി വാങ്ങാൻ Google Pay; ഒരു ഉദ്യോഗസ്ഥനിൽ നിന്ന് 9 ATM കാർഡുകൾ

    ചേർത്തല മുട്ടം മാർക്കറ്റിലെ 25 കടകളിലും പരിശോധന നടത്തി. ഏഴിടത്ത് ക്രമക്കേട് കണ്ടെത്തി. ഈ കടകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ടി ഗാനാദേവി അറിയിച്ചു. ചേർത്തല താലൂക്ക് സപ്ലൈ ഓഫീസർ സി. ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
    Published by:Rajesh V
    First published: