ആലപ്പുഴ: താറാവിന് തീറ്റ നൽകാനായി വൻതോതിൽ ശേഖരിച്ച 1400 കിലോ റേഷനരി സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് പിടികൂടി. അരിവാങ്ങാനെത്തുവർക്ക് മുട്ട നൽകി താറാവ് തീറ്റയായി അരി വാങ്ങുകയാണ് താറാവ് കൃഷിക്കാരനായ ഗോഡൗണുടമ ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടിയ അരി ഹരിപ്പാടുള്ള റേഷൻ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റി.
ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്. .ഇതിനുമുമ്പും ഇവിടെനിന്ന് പലതവണ റേഷനരി പിടികൂടിയിട്ടുണ്ട്. പ്ലാസ്റ്റിക് ചാക്കുകളിലേക്ക് റേഷനരി മാറ്റി നിറച്ച നിലയിലായിരുന്നു കണ്ടെടുത്തത്.
രാവിലെ ഏഴുമണിക്കാണ് അരി തിരിമറി നടത്തുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. കാര്‍ഡുടമകള്‍ക്കു മുട്ട നല്കി പകരം താറാവിനു തീറ്റയായി റേഷനരി വാങ്ങുകയാണ് ഗോഡൗണുടമയായ താറാവുകര്‍ഷകന്‍ ചെയ്തിരുന്നത്.
അതേസമയം റേഷനരി തിരിമറി നടത്തിയ ആളുടെ പേര് ഇതുവരെ അധികൃതർ പരസ്യപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് തിരിമറി നടത്തിയയാളുടെ പേര് വെളിപ്പെടുത്താത്തതെന്ന് പറയപ്പെടുന്നു. എന്നാൽ റേഷനരി തിരിമറി നടത്തുന്ന വ്യാപാരികളെ കണ്ടെത്താനോ പിടികൂടാനോ ഒരു നീക്കവും നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. തിരിമറി നടത്തുന്ന വ്യാപാരികളുമായി ഒത്തുകളിച്ചാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിഹാസ്യമായ പരിശോധനകളെന്നും വിമർശനമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.