അനർഹർക്ക് റേഷൻ മുൻഗണനാ കാർഡ്; പിഴയായി ഖജനാവിലെത്തിയത് 58.96 ലക്ഷം രൂപ

മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ എ.എ.വൈ/ പി.എച്ച്.എച്ച്. വിഭാഗങ്ങളില്‍ റേഷന്‍ വാങ്ങാത്ത 59,038 കുടുംബങ്ങളെയും മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കി.

news18-malayalam
Updated: October 6, 2019, 3:36 PM IST
അനർഹർക്ക് റേഷൻ മുൻഗണനാ കാർഡ്; പിഴയായി ഖജനാവിലെത്തിയത് 58.96 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം.
  • Share this:
തിരുവനന്തപുരം: അനർഹമായി  റേഷന്‍ മുന്‍ഗണനാ കാര്‍ഡ് കൈവശംവച്ച് റോഷൻ സാധനങ്ങൾ വാങ്ങിയവരിൽ നിന്നും  ഓഗസ്റ്റ് 31 വരെ പിഴയിനത്തില്‍ ഈടാക്കിയത് 58.96 ലക്ഷം രൂപ.

ദേശീയ ഭക്ഷ്യഭദ്രതാ നിയമനുസരിച്ച് മുന്‍ഗണനാ പട്ടികയില്‍ 1,54,80,040 ഗുഭോക്താക്കളെ മാത്രമെ കേരളത്തിന് ഉൾപ്പെടുത്താനാകൂ. എന്നാൽ ഇതനുസരിച്ച് തയാറാക്കിയ അന്തിമപട്ടികയിൽ അനർഹർ കടന്നു കൂടിയിരുന്നു. ഇതേത്തുടർന്നാണ് ഇത്തരക്കാരെ ഒഴിവാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി ആരംഭിച്ചു. ഇത്തരത്തിൽ നാലുലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കുകയും ഇത്രയും തന്നെ  അര്‍ഹരെ മുന്‍ഗണനാപട്ടികയില്‍ ഉൾപ്പെടുത്തുകയും ചെയ്തു.

മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ എ.എ.വൈ/ പി.എച്ച്.എച്ച്. വിഭാഗങ്ങളില്‍ റേഷന്‍ വാങ്ങാത്ത 59,038 കുടുംബങ്ങളെയും മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കി.

ഒഴിവാക്കപ്പെടുന്നവരിൽ അര്‍ഹരുണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

Also Read ഒക്ടോബർ 31-വരെ ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാം; സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ പേർ ബാക്കി

First published: October 6, 2019, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading