നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭൂസമരങ്ങളിൽ സർക്കാരിന് മുന്നറിയിപ്പുമായി സി കെ ജാനു

  ഭൂസമരങ്ങളിൽ സർക്കാരിന് മുന്നറിയിപ്പുമായി സി കെ ജാനു

  വയനാട് തൊവരിമലയിൽ സജീവമായ ഭൂസമരത്തിന്റെ പാശ്ചാത്തലത്തിലാണ് മുത്തങ്ങാ സമര നായികയായ സി കെ ജാനു ഭൂസമരത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്

  സി കെ ജാനു

  സി കെ ജാനു

  • News18
  • Last Updated :
  • Share this:
   രതീഷ് വാസുദേവൻ

   വയനാട്: ഭൂസമരങ്ങളെ പരിഗണിച്ചിട്ടില്ലെങ്കിൽ അത് സർക്കാരിന് തിരിച്ചടിയാവുമെന്ന് ഗോത്രമഹാസഭ അധ്യക്ഷ
   സി കെ ജാനു. . ഭൂസമരത്തിൽ പങ്കെടുക്കുന്ന ഏതൊരു ഭൂരഹിതനും ആദിവാസി യും ദളിതനും ബിസിനസ്സ് നടത്താനല്ല ഭൂമി ആവശ്യപ്പെടുന്നത് എന്ന കാര്യം മനസ്സിലാക്കണം. ഭൂസമരത്തിൽ പങ്കെടുക്കുന്നവരെ പോലിസ് നടപടിയിലൂടെ പിന്തിരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സർക്കാർ മനസ്സിലാക്കണമെന്നും സി കെ ജാനു ചൂണ്ടിക്കാട്ടി.

   വയനാട് പനവല്ലിയിലെ വീട്ടിൽ വെച്ച് ന്യൂസ് 18നോട് സംസാരിക്കുകയായിരുന്നു സി കെ ജാനു. ഭൂസമരത്തിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ നിലപാട് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വ്യക്തമാക്കുമെന്നും ജാനു പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് ചേരിക്കൊപ്പം നിലയുറപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭരണഘടന സുരക്ഷ പോലും അട്ടിമറിക്കപ്പെടുന്ന രീതിയിലുള്ള കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കുന്നത് ഇടത് പക്ഷമാണ്. അതുകൊണ്ട് തന്നെയാണ് ഇടത് മതേതര ചേരിക്കൊപ്പം നിലകൊണ്ടതെന്നും സി കെ ജാനു പറഞ്ഞു. ഭൂസമരങ്ങളിൽ ജാനു സ്വീകരിക്കുന്ന ശക്തമായ നിലപാട് വരുംനാളുകളിൽ സർക്കാരിന്റെ ഇത്തരം ഭൂസമരങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്തുമെന്നാണ് നിരീക്ഷണം.
   First published:
   )}