കണ്ണൂര്‍: പ്രിയങ്ക ഗാന്ധി യുവ സുന്ദരിയാണെന്നും അടുത്ത് എവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്നും കണ്ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സികെ പത്മനാഭന്. സൗന്ദര്യമുണ്ടെന്ന് പറഞ്ഞതുകൊണ്ട് അതു സ്ത്രീ വിരുദ്ധമെന്ന് പറയരുതെന്നും അദ്ദേഹം പറഞ്ഞു. സൗന്ദര്യമുണ്ടെന്നു കരുതി വേട്ടുകള്‍ ലഭിക്കില്ലെന്നും തെരഞ്ഞെടുപ്പ് എന്നത് സൗന്ദര്യ മത്സരമല്ലയെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
48 വയസ്സുള്ള പ്രിയങ്ക ഗാന്ധിയെ 'യുവ സുന്ദരി' എന്നു വിളിക്കുന്നുവെന്നുപരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേയാണ് സികെ പത്മനാഭന്റെ പ്രതികരണം. പ്രായമല്ല യുവത്വത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.
Also Read: പുതുചരിത്രമെഴുതി രാഹുൽ ഗാന്ധി; കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യം
'പ്രിയങ്ക ഗാന്ധി യുവ സുന്ദരിയാണ് എന്നതു സത്യമാണ്. പ്രായമല്ലല്ലോ യുവത്വത്തിന്റെ മാനദണ്ഡം. എന്നെ സ്വീറ്റ് 70 എന്നാണു പ്രവര്‍ത്തകര്‍ വിളിക്കുന്നത്. യുവത്വം എന്നതു മനസ്സിന്റെ യുവത്വമാണ്.' പത്മനാഭന് പറഞ്ഞു. പ്രിയങ്കയ്ക്കു നല്ല സൗന്ദര്യമുണ്ടെന്നും അടുത്ത് എവിടെയെങ്കിലും പ്രിയങ്ക വന്നാല്‍ കാണാന്‍ പോകുമെന്നും പറഞ്ഞ ബിജെപി നേതാവ് രാഹുലിനെ കാണാല്‍ പോവില്ലെന്നും കൂട്ടിച്ചേര്‍ത്തു.
'പ്രിയങ്ക വന്നാല്‍ കണ്ടാല്‍ തരക്കേടില്ലെന്ന് അഭിപ്രായമുണ്ട്. കാരണം സാമാന്യം തരക്കേടില്ല അവര്‍ കാണാന്‍, പൊതുവെ. അതിലൊക്കെ ആവേശംപൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകെ പോകുന്നതിലും തെറ്റില്ല. എന്നാല്‍ വോട്ടൊന്നും ജനങ്ങള്‍ കൊടുക്കില്ല. തെരഞ്ഞെടുപ്പ് എന്നത് സൗന്ദര്യ മത്സരമല്ലല്ലോ.' പത്മനാഭന് പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.