കൊച്ചി: സിറോ മലബാര്‍ സഭയിലെ കുർബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയ്ക്കുള്ളിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി. അൾത്താരയിൽ കയറിയായിരുന്നു പ്രതിഷേധം. ബലിപീഠം തള്ളി മാറ്റി. വൈദികരെയും കയ്യേറ്റം ചെയ്തു. ആദ്യ സംയമനം പാലിച്ച പൊലീസ്, സംഘർഷം ലഘൂകരിക്കാൻ പള്ളിക്കുള്ളിൽ നിന്ന് പ്രതിഷേധക്കാരെ ഒഴുപ്പിച്ചു.
ബസിലിക്ക പൂട്ടില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഇരു വിഭാഗത്തെയും ചർച്ചയ്ക്ക് വിളിച്ചു. എന്നാൽ പൊലീസ് പക്ഷപാതമായി പെരുമാറിയെന്ന് ഒരു വിഭാഗം ആരോപിച്ചു. ഇന്നലെ പള്ളിയിൽ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നിരുന്നു. ഇരു കുര്ബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും പള്ളിയില്‍ എത്തിയിരുന്നു.
പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടത്തിയപ്പോള്‍ വിമത വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഗോ ബാക്ക് വിളികളുമായി അണി ചേർന്നു. ഇതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതിന്റെ തുടർച്ചയാണ് ഇന്നുണ്ടായ ഏറ്റുമുട്ടൽ. സംഘർഷാവസ്ഥയെ തുടർന്ന് ബസിലിക്കയിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.