ഇടുക്കി: സ്പെഷൽ ഡ്രൈവിനെച്ചല്ലി പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്ചു. ഗ്രേഡ് എസ്ഐ പി റെജിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. റെജി പൊലീസ് സ്റ്റേഷനിലുണ്ടാക്കിയ പ്രശ്നം സേനയ്ക്ക് കളങ്കം ചാർത്തുന്നതാണെന്ന റിപ്പോർട്ടിൽ എറണാകുളം ഡിഐജിയുടേതാണ് നടപടി.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ റെജി സ്റ്റേഷൻ ഓഫീസറോടും മറ്റു ഉദ്യോഗസ്ഥരോടും തട്ടിക്കയറുകയായിരുന്നു. തുടർന്ന് റെജിയെ വൈദ്യ പരിശോധനയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ പരിശോധനയ്ക്ക് വിധേയനാകാൻ റെജി തയ്യാറായില്ല. തുടർന്ന് സെക്ഷൻ 118 പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.