തൃശൂർ: ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം, സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കിയ ക്യാമ്പിലാണ് സംഭവം. വെള്ളം കയറാത്ത ഇടത്ത് നിന്ന് ആളുകളെ എ ഐ വൈ എഫ് പ്രവർത്തകർ ക്യാമ്പിൽ എത്തിച്ചുവെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഡി വൈ എഫ് ഐ, സി പി എം പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയതെന്ന് എ ഐ വൈ എഫ് പ്രവർത്തകർ ആരോപിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാറിൽ മദ്യം നല്‍കിയില്ല; തിരുവനന്തപുരത്ത് വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകൾ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിലാണ് ഗുണ്ടാസംഘം വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാറിൽ നിന്നും മദ്യം നൽകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു ഗുണ്ടാസംഘത്തിന്റെ വാൾ വീശൽ. മ്യൂസിയം പൊലീസ് സ്റ്റേഷനും നന്ദാവനം പൊലീസ് ക്യാംപിനും സമീപത്തുള്ള ബാറിനു മുന്നിലാണ് സംഭവം നടന്നത്.
ഇന്നലെ രാത്രി 11 മണിയോടെ പിഎംജിക്ക് സമീപത്തുള്ള ബാറിൽ സംഘര്‍ഷാവസ്ഥയുണ്ടായത്. ബാറുകളുടെ പ്രവര്‍ത്തസമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടെങ്കിലും ബാറിലെ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം സി ഐ അറിയിച്ചു. എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിനു ശേഷം നഗരത്തിൽ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗും ചെക്കിംഗും സജീവമാണ്. ഇതിനിടെയാണ് ഗുണ്ടകൾ റോഡിൽ വാൾ വീശിയ സംഭവമുണ്ടായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.