• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palakkad | റഫറി ഫൗൾ അനുവദിക്കാത്തതിനെച്ചൊല്ലി തർക്കം; പാലക്കാട്‌ ടർഫ് ഫുട്ബാൾ മത്സരത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി കാണികൾ

Palakkad | റഫറി ഫൗൾ അനുവദിക്കാത്തതിനെച്ചൊല്ലി തർക്കം; പാലക്കാട്‌ ടർഫ് ഫുട്ബാൾ മത്സരത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി കാണികൾ

കളിക്കാര്‍ തമ്മില്‍ ഉന്തും തള്ളുമാവുകയും ഇത് പിന്നീട് ടീമുകളുടെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തതോടെ സംഭവം വഷളാവുകയും കൂട്ടത്തല്ലിലേക്ക് നീങ്ങുകയുമായിരുന്നു

  • Last Updated :
  • Share this:
    പാലക്കാട് (Palakkad) ടര്‍ഫ് ഫുട്ബാള്‍ (Turf Football) മത്സരത്തിനിടെ കൂട്ടത്തല്ല്. പാലക്കാട്‌ ജില്ലയിലെ കപ്പൂരിനടുത്ത് കൂനമൂച്ചിയിലാണ് കാണികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

    മത്സരത്തിനിടെ ഒരു ടീമിന് അനുകൂലമായി ഫൗള്‍ അനുവദിച്ചില്ല എന്നതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ആദ്യം ഇരുടീമുകളിലെയും കളിക്കാര്‍ തമ്മില്‍ ഉന്തും തള്ളുമാവുകയും ഇത് പിന്നീട് ടീമുകളുടെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തതോടെ സംഭവം വഷളാവുകയും കൂട്ടത്തല്ലിലേക്ക് നീങ്ങുകയുമായിരുന്നു. ഏകദേശം അരമണിക്കൂറോളം സംഘർഷം നീണ്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

    വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ടര്‍ഫ് മാനേജര്‍ക്കോ മറ്റുള്ളവര്‍ക്കോ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. ടര്‍ഫിനുണ്ടായ നഷ്ടം ടീമുകള്‍ വഹിക്കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് പരാതി ഒഴിവാക്കാൻ തീരുമാനിച്ചത്.

    ജില്ലയിൽ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ടര്‍ഫ് ഫുട്‌ബോള്‍ മത്സരത്തിന് വിലക്കില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. അതിനാലാണ് മത്സരത്തിന് അനുമതി നൽകിയതെന്നും ആർക്കും പരാതിയില്ലാത്തതിനാൽ സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

    Santosh Trophy| 'ചെറിയ പെരുന്നാൾ': സന്തോഷ് ട്രോഫി ഫൈനൽ മെയ് മൂന്നിലേക്ക് മാറ്റണമെന്ന് സംഘാടക സമിതി ഓൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷനോട്

    മലപ്പുറം: ചെറിയ പെരുന്നാൾ (Eid al-Fitr) കണക്കിലെടുത്ത് മെയ് രണ്ടിന് നിശ്ചയിച്ച സന്തോഷ് ട്രോഫി (Santosh trophy) ഫുട്ബോൾ ഫൈനൽ മൂന്നാം തീയതിയിലേക്കു മാറ്റാൻ ആലോചന. സന്തോഷ് ട്രോഫി  സംഘാടക സമിതി ഓൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന് മുൻപിൽ ഇക്കാര്യം ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിന് ഉള്ളിൽ ഇക്കാര്യത്തിൽ തീരുമാനം അറിയാം.

    മെയ് മൂന്നിന് ആകും ചെറിയ പെരുന്നാൾ എന്ന് ആണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. ചെറിയ പെരുന്നാളിന് തലേ ദിവസം ഫുട്ബാൾ ഫൈനൽ വെക്കുന്നത് ജന പങ്കാളിത്തത്തെ ബാധിക്കും എന്ന വിലയിരുത്തൽ ആണ് സംഘാടക സമിതിക്ക് ഉള്ളത്. പരമാവധി ജന പങ്കാളിത്തം ഉറപ്പാക്കാനും സൗകര്യങ്ങൾ ഒരുക്കാനും ഈ മാറ്റം കൊണ്ട് സാധിക്കും എന്ന് സംഘാടക സമിതി കരുതുന്നു.
    സന്തോഷ് ട്രോഫി ഈവൻ്റ് കോഡിനേറ്റർ യു ഷറഫലി പറഞ്ഞു.

    "ആളുകളുടെ പങ്കാളിത്തം ആണ് ഏറ്റവും പ്രധാനം. അത് കൊണ്ടാണ് ഇങ്ങനെ ഒരു നിർദേശം മുന്നോട്ട് വെക്കുന്നത്. ഓൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷനാണ് തീരുമാനം എടുക്കേണ്ടത്. പെരുന്നാളിന് തലേദിവസം മത്സരം നടക്കുന്നതിനേക്കാൾ നല്ലത്, പെരുന്നാളിന് അന്നോ അതിന്റെ പിറ്റേദിവസമോ ആണ്". - അദ്ദേഹം പറഞ്ഞു. അതുപോലെ 28, 29 തീയതികളിൽ നടക്കുന്ന സെമി ഫൈനലുകളുടെ സമയത്തിലും വ്യത്യാസം ഉണ്ട്. 8 മണിയിൽ നിന്നും 8.30 ലേക്ക് മാറ്റിയെന്നതായാണ് പുതിയ അറിയിപ്പ്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആണ് രണ്ട് മൽസരങ്ങളും.
    Published by:Naveen
    First published: