ആരാധനയ്ക്ക് ഓര്‍ത്തഡോക്സ് വിഭാഗമെത്തി; മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ സംഘര്‍ഷാവസ്ഥ

മുടവൂര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ വികാരി ഫാദര്‍ ഗീവര്‍ഗീസ കാപ്പിലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയിലെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്

news18
Updated: May 1, 2019, 11:36 AM IST
ആരാധനയ്ക്ക് ഓര്‍ത്തഡോക്സ് വിഭാഗമെത്തി; മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ സംഘര്‍ഷാവസ്ഥ
മുടവൂർ സെന്റ് ജോർജ് പള്ളി
  • News18
  • Last Updated: May 1, 2019, 11:36 AM IST
  • Share this:
മുവാറ്റുപുഴ: മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ സംഘര്‍ഷാവസ്ഥ. യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പള്ളിയില്‍  രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിക്കാനെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. മുടവൂര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ വികാരി ഫാദര്‍ ഗീവര്‍ഗീസ കാപ്പിലിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയത്.

ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയ വിവരം അറിഞ്ഞ് യാക്കോബായ വിഭാഗത്തില്‍പ്പെട്ട പള്ളി വികാരി ഫാദര്‍ സജി കിളിയം കുന്നത്തിന്റെ നേതൃത്വത്തില്‍ പള്ളിയുടെ ഇരു കവാടവും അടച്ച് സത്യഗ്രഹം ആരംഭിച്ചു. സ്ത്രീകളടക്കം നൂറുകണക്കിനു വിശ്വാസികളാണ് പള്ളിയുടെ മുറ്റത്ത് സത്യഗ്രഹമിരിക്കുന്നത്. കൂടാതെ പള്ളിക്കകത്തും വിശ്വാസികള്‍ പ്രതിഷേധിക്കുന്നുണ്ട്.

വിവരം അറിഞ്ഞ് മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് അവരും ഗേറ്റിനു മുന്നില്‍ കാത്തു നില്‍ക്കുകയാണ്.

Also Read മദ്യലഹരിയില്‍ നഗരസഭാ ഓഫീസില്‍ ജീവനക്കാരന്റെ പരാക്രമം; ഒരു മണിക്കൂര്‍ അഴിഞ്ഞാടിയത് അടിവസ്ത്രം മാത്രമിട്ട്

First published: May 1, 2019, 11:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading