HOME » NEWS » Kerala » CLASH BETWEEN MIGRANT LABOURS AND POLICE IN KOZHIKODE

പൊലീസിനു നേരെ കല്ലെറിഞ്ഞ് കുടിയേറ്റ തൊഴിലാളികള്‍; കോഴിക്കോട് സംഘർഷം

നാട്ടിലേക്ക് മടങ്ങി പോകണമെന്നാവശ്യപ്പെട്ട് നൂറോളം ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് തെരുവിലിറങ്ങിയത്.

News18 Malayalam | news18-malayalam
Updated: May 19, 2020, 3:58 PM IST
പൊലീസിനു നേരെ കല്ലെറിഞ്ഞ് കുടിയേറ്റ തൊഴിലാളികള്‍; കോഴിക്കോട് സംഘർഷം
News18
  • Share this:
കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം പാറക്കടവിൽ പൊലീസിനു നേരെ കല്ലേറ് നടത്തി അതിഥി തൊഴിലാളികൾ. ഇതേത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.  നാട്ടിലേക്ക് മടങ്ങി പോകണമെന്നാവശ്യപ്പെട്ട് നൂറോളം ബിഹാർ സ്വദേശികൾ തെരുവിലിറങ്ങിയിരുന്നു. ഇവരോട് താമസസ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് നിർദ്ദേശം വകവയ്ക്കാതെ തൊഴിലാളികൾ കല്ലേറ് നടത്തുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ലാത്തി വീശി.

TRENDING:കോവിഡ് പ്രതിരോധത്തിൽ കരുത്തായത് നായനാരുടെ കാലത്തെ അധികാരവികേന്ദ്രീകരണം: മുഖ്യമന്ത്രി പിണറായി വിജയൻ [NEWS]കോളജിലെ തറ തുടച്ച് ആറുവയസുകാരി; കാഴ്ചക്കാരനായി പൊലീസ്: വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവ് [NEWS]ജോലിക്കിടയിലെ വാട്‌സാപ്പ് സന്ദേശം ബുദ്ധിമുട്ടാകുന്നോ? വാട്‌സാപ്പ് ഓഫ് ചെയ്ത്‌ നെറ്റ് ഉപയോഗിക്കാം ഇങ്ങനെ [NEWS]

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് ആക്രമണമുണ്ടായത്. നാട്ടിലേക്ക് മടങ്ങാൻ ഈ മാസം 20 ന് ശേഷമെ ട്രെയിൻ സർവീസുള്ളെന്ന് പൊലീസ് അറിയിച്ചെങ്കിലും തൊഴിലാളികൾ പിൻവാങ്ങാൻ തയാറായില്ല.

ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലുള്ളവർ മടങ്ങിയെന്നും തങ്ങള്‍ക്കും നാട്ടിലേക്ക് പോകണം എന്നു പറഞ്ഞാണ് ഇവർ പ്രതിഷേധിച്ചത്. ഒരാള്‍ 7000 രൂപ വീതം മുടക്കിയാൽ 40 പേര്‍ക്ക് ഒരു ബസ് നൽകാമെന്നും പൊലീസ് അറിയിച്ചു. എന്നാൽ തങ്ങളുടെ പക്കൽ പണമില്ലെന്നും ഇവർ വ്യക്തമാക്കി. നടന്ന് പോകുമെന്ന് തൊഴിവാളികൾ പറഞ്ഞെങ്കിലും ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് നാലു പോരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
First published: May 19, 2020, 3:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories