• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suspension | എആർ ക്യാംപില്‍ മദ്യപിച്ച് അടിയുണ്ടാക്കിയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Suspension | എആർ ക്യാംപില്‍ മദ്യപിച്ച് അടിയുണ്ടാക്കിയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ഇരുവരും മദ്യപിക്കുകയും പിന്നീട് ബഹളമുണ്ടാക്കി കൈയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. 

  • Last Updated :
  • Share this:
    തിരുവനന്തപുരം: എആർ ക്യാംപിൽ മദ്യപിച്ച് അടിയുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.  തിരുവനന്തപുരത്തെ നന്ദാവനം എആർ ക്യാംപിലാണ് സംഭവം. ഡ്യൂട്ടിക്കിടയിൽ പ്രശ്നമുണ്ടാക്കിയ പൊലീസുകാർക്കെതിരെ എതിരെ കേസെടുക്കാൻ കമ്മീഷണർ നിർദേശിച്ചു.തുടർന്ന്  മ്യൂസിയം പൊലീസ് കേസെടുത്തു.

    സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡ്രൈവർ ബാരക്കിൽ വച്ച് ഇരുവരും മദ്യപിക്കുകയും പിന്നീട് ബഹളമുണ്ടാക്കി കൈയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

    Also Read-Cotton hill School | സ്കൂൾ അധികൃതർ ജാഗ്രതയോടെ പ്രവർത്തിക്കണം; അപകീർത്തിപ്പെടുത്താൻ ഗൂഢാലോചനയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്

    ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ല; കുട്ടികളെ കുത്തിനിറച്ച ഓട്ടോ പിടികൂടി MVD

    മലപ്പുറം: ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലാതെ കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയില്‍ ഓടിച്ചു പോയ ഓട്ടോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. അമിതവേഗതയില്‍ കുട്ടികളെയും കുത്തിനിറച്ച് ഓടിച്ചുവന്ന ഓട്ടോറിക്ഷ പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു.

    വാഹനത്തെ പിന്തുടർന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ വാഹനത്തിന് ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലെന്ന് വ്യക്തമായി. വാഹനത്തിൽ ഒമ്പത് വിദ്യാർഥികളും ഉണ്ടായിരുന്നു. ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുന്ന കുട്ടികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

    Also Read-കൊല്ലത്ത് പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു

    4,000 രൂപ പിഴ ചുമത്തിയതിനു പുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. ഓട്ടോ പിടിച്ചെടുത്തതോടെ മറ്റ് വാഹനം കിട്ടാതെ യാത്ര മുടങ്ങുമെന്നായ കുട്ടികളെ ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ തന്നെ കൃത്യസമയത്ത് ഫുട്‌ബോള്‍ മത്സര വേദിയില്‍ എത്തിച്ചു.
    Published by:Jayesh Krishnan
    First published: