• HOME
  • »
  • NEWS
  • »
  • kerala
  • »
  • സമയക്രമത്തെ ചൊല്ലി തർക്കം; കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

സമയക്രമത്തെ ചൊല്ലി തർക്കം; കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

ബസ് നിര്‍ത്തിയിട്ട് ജീവനക്കാര്‍ റോഡിലിറങ്ങി തല്ലുകയായിരുന്നു. ഇരുകൂട്ടര്‍ക്കും കാര്യമായ രീതിയില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്.

  • Last Updated :
  • Share this:
    കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. കോഴിക്കോട് സിറ്റി സ്റ്റാൻഡിൽ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം നടന്നത്. ഒരേ റൂട്ടിലോടുന്ന രണ്ടു ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

    തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ ഡ്രൈവറുടെ മുഖത്ത് അടിച്ചതാണ് കയ്യാങ്കളിയുടെ തുടക്കം. പത്ത് മിനിട്ടോളം സ്ഥലത്ത് സംഘർഷം നീണ്ടുനിന്നു. ബസ് നിര്‍ത്തിയിട്ട് ജീവനക്കാര്‍ റോഡിലിറങ്ങി തല്ലുകയായിരുന്നു. ഇരുകൂട്ടര്‍ക്കും കാര്യമായ രീതിയില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്.

    ഒടുവിൽ യാത്രക്കാർ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

    Also Read-ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ബസ് സ്റ്റോപ്പിലെ ഇരിപ്പിടം പൊളിച്ചു; മടിയിലിരുന്ന് വിദ്യാർഥികളുടെ പ്രതിഷേധം

    വാഹനപരിശോധനയുടെ പേരിൽ ഭാര്യയോട് SI മോശമായി പെരുമാറിയെന്ന് DIGയുടെ പരാതി

    ആലപ്പുഴ: വാഹനപരിശോധനയുടെ പേരിൽ ഭാര്യയോട് എസ്ഐ മോശമായി പെരുമാറിയെന്ന് ഡിഐജിയുടെ പരാതി. പൊലീസ് ആസ്ഥാനത്തെ ഡിഐജി എംകെ വിനോദാണ് പരാതി നല്‍കിയിരിക്കുന്നത്. നോർത്ത് സ്റ്റേഷനിലെ എസ്ഐ മനോജിനെതിരെയാണ് പരാതി.

    ഭാര്യ ഹസീന ഡിഐജിയുടെ രോഗബാധിതനായ മാതാവിന് മരുന്നു വാങ്ങാൻ പോയപ്പോഴാണ് സംഭവം. ഗുരുപുരം ജംഗ്ഷനിൽവെച്ച് വാഹനപരിശോധനയ്ക്കിടെ രേഖകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാഹനത്തിൽ രേഖകൾ ഇല്ലായിരുന്നു. ഭർത്താവ് പൊലീസ് ആസ്ഥാനത്തെ ഡിഐജിയാണെന്നും അദ്ദേഹം വന്നിട്ട് രേഖകൾ സ്റ്റേഷനിൽ ഹാജരാക്കാമെന്നും ഹസീന എസ്ഐയോട് പറഞ്ഞു.

    എന്നാല്‍ എസ്ഐ ഇത് ചെവിക്കൊണ്ടില്ല. ഹസീന തന്നെ നേരിട്ട് ഹാജരാക്കണമെന്ന് പറഞ്ഞ് എസ്ഐ തട്ടിക്കയറി എന്നും സ്ത്രീ എന്ന പരിഗണന പോലും നൽകാതെ മോശമായി പെരുമാറിയെന്നുമാണ് പരാതി. ഭർത്താവിന് സംസാരിക്കാൻ ഫോൺ നൽകാമെന്ന് പറഞ്ഞപ്പോള്‍ ആരോടും സംസാരിക്കാനില്ലെന്നയിരുന്നു എസ്ഐയുടെ മറുപടി.

    Also Read-IndiGo | 'തികച്ചും യാദൃച്ഛികം 'ഇൻഡിഗോ രണ്ടു ബസുകള്‍ക്ക് കുടിശികയും പിഴയുമടക്കം ഒരു ലക്ഷത്തോളം രൂപ അടയ്ക്കണം
    ഇത്തരം ഉദ്യോഗസ്ഥർ ആരോടും ബഹുമാനമില്ലാതെ പെരുമാറുന്നത് വകുപ്പിനും സർക്കാരിനും അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ മാതൃകപരാമായ നടപടിയെടുക്കണമെന്നും ഡിഐജി പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി സ്പെഷൽ ബ്രാഞ്ചിന് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് അറിയിച്ചു.
    Published by:Jayesh Krishnan
    First published: