• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാന്നാര്‍ വള്ളംകളിക്കിടെ സംഘര്‍ഷം; ചുണ്ടന്‍ വള്ളത്തിന്റെ അമരക്കാരനെ ഫൈനല്‍ മത്സരത്തിനിടെ തള്ളിയിട്ടു

മാന്നാര്‍ വള്ളംകളിക്കിടെ സംഘര്‍ഷം; ചുണ്ടന്‍ വള്ളത്തിന്റെ അമരക്കാരനെ ഫൈനല്‍ മത്സരത്തിനിടെ തള്ളിയിട്ടു

ചെറുതന നിരണം വള്ളങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

  • Last Updated :
  • Share this:
    ആലപ്പുഴ: മാന്നാറില്‍ വള്ളം കളിയില്‍ തുഴച്ചില്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം. ചെറുതന വള്ളത്തിന്റെ അമരക്കാരനെ ഫൈനല്‍ മത്സരത്തിനിടെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ചെറുതന നിരണം വള്ളങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

    അതേസമയം മന്നാര്‍ മഹാത്മാ ട്രോഫിയില്‍ പൊലീസ് ബോട്ട് ക്ലബിന്റെ നിരണം ചുണ്ടന് ആദ്യ കിരീടം നേടി. കഴിഞ്ഞദിവസം നടന്ന അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കിരീടം നേടി.

    നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.30.77 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് സന്തോഷ് ചാക്കോ ചിറയില്‍ കൈപ്പള്ളിലിന്റെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്.

    ജോലി അന്വേഷിച്ച് തിരിച്ചുവരവേ ബൈക്ക് പോസ്റ്റിലിടിച്ച് തലയ്ക്കു പരിക്കേറ്റ യുവാവ് മരിച്ചു

    കോഴിക്കോട്: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കോതൂര്‍ മത്കൂട്ടിയയില്‍ താമസിക്കുന്ന ചെറുപൂളങ്ങല്‍ അഷ്‌റഫ് തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങള്‍(20) ആണ് മരിച്ചത്. ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു.

    എറണാകുളത്ത് ജോലി അന്വേഷിച്ച് തിരിച്ച് വരവേയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
    ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മാതാവ്: ശരീഫ ബീവി, സഹോദരങ്ങള്‍: സഫ്വാന ബീവി, മിതലാജ് തങ്ങള്‍, ഷാബിന ബീവി, മിഷല്‍ തങ്ങള്‍, അമീറ ബീവി
    Published by:Jayesh Krishnan
    First published: