പത്തനംതിട്ട: കോന്നി ഉപജില്ലാ കായികമേളയ്ക്കിടെ സ്കൂള്‍ വിദ്യാർത്ഥികളുടെ കൂട്ടയടി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന കായികമേളയ്ക്കിടെയാണ് വിദ്യാർത്ഥികള്‍ തമ്മിലടിച്ചത്. രണ്ടുതവണ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയ വിദ്യാർത്ഥികള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും സംഘര്‍ഷാവസ്ഥയുണ്ടാക്കി. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികള്‍ തമ്മില്‍ നേരത്തെയുണ്ടായിരുന്ന വൈരാഗ്യമാണ് കൂട്ടയടിക്ക് കാരണമായതെന്നാണ് വിവരം.
Also Read- 27 വർഷത്തെ പക, കോടതി വെറുതെ വിട്ടതോടെ പ്രഭാകര കുറുപ്പിനെയും ഭാര്യയെയും തീകൊളുത്തി കൊന്നു
കായികമേളയ്ക്ക് എത്തിയപ്പോള്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഇവര്‍ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവരും ഉള്‍പ്പെട്ടതായും വിവരങ്ങളുണ്ട്. രാവിലെയാണ് വിദ്യാർത്ഥികള്‍ തമ്മില്‍ ആദ്യം ഏറ്റുമുട്ടിയത്. തുടര്‍ന്ന് അധ്യാപകര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ മതിയായ പൊലീസ് സാന്നിധ്യം സ്റ്റേഡിയത്തില്‍ ഉറപ്പാക്കാന്‍ സാധിച്ചില്ല.
Also Read- ദൃശ്യം മോഡൽ വീണ്ടും: കോട്ടയത്ത് വീടിന്റെ തലയ്ക്ക് അടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വൈകിട്ടും വിദ്യാർത്ഥികള്‍ തമ്മില്‍ തല്ലുണ്ടായി. ഇതോടെയാണ് പൊലീസെത്തി രംഗം ശാന്തമാക്കിയത്. ഇതിനുശേഷം ബസ് സ്റ്റാന്‍ഡില്‍വെച്ചും വിദ്യാർത്ഥികള്‍ തമ്മില്‍ തല്ലാന്‍ മുതിര്‍ന്നെങ്കിലും പൊലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. ഇതിനിടെ, മതിയായ അധ്യാപകരോ സംഘാടകരോ ഇല്ലാതെയാണ് കായികമേള നടത്തിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Konni, Pathanamthitta, School students