കോഴിക്കോട്: ധീരജിന്റെ കൊലപാതകത്തിൽ (Dheeraj Murder) പ്രതിഷേധിച്ച് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്എഫ്ഐ (SFI) പ്രവർത്തകരും നാട്ടുകാരും തമ്മിൽ വടകരയിൽ സംഘർഷം. വടകര (Vadakara) എംയുഎം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് സംഘർഷമുണ്ടായത്. സംഘർഷം രൂക്ഷമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് (Police) ലാത്തിവീശി. 15 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തിട്ടും സ്കൂളിൽ ക്ലാസ് നടക്കുന്നതറിഞ്ഞാണ് എസ്എഫ്ഐക്കാർ എത്തിയത്. സമരം നടക്കാത്ത സ്കൂൾ ആയതിനാൽ ക്ലാസ് നിർത്തി കുട്ടികളെ വിടാൻ പറ്റില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ക്ലാസ് വിടണമെന്ന നിലപാടിൽ എസ്എഫ്ഐക്കാരും ഉറച്ച് നിന്നതോടെ വാക്കേറ്റമുണ്ടാവുകയും തുടർന്ന് രക്ഷിതാക്കളും പരിസരവാസികളായ നാട്ടുകാരും സംഭവത്തിൽ ഇടപെടുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ചിലർക്ക് നിസ്സാരമായി പരിക്കേറ്റു.
അതേസമയം, ഉച്ചഭക്ഷണം കൊടുത്ത ശേഷം ക്ലാസ് വിടാമെന്ന് അറിയിച്ചെങ്കിലും സമരക്കാർ അത് അംഗീകരിക്കാൻ തയ്യാറായില്ലെന്ന് അധ്യാപകർ പറഞ്ഞു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വടകരയിൽ പ്രകടനം നടത്തി.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കെ.എം.സച്ചിൻദേവ് എംഎൽഎയാണ് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തത്.
Also read- Campus Murder| ധീരജിന്റെ കൊലപാതകം: കലാലയങ്ങളിൽ സംഘർഷം തുടരുന്നു; മഹാരാജാസ് കോളജ് രണ്ടാഴ്ചത്തേക്ക് അടച്ചു Campus murder|ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് FIR;രണ്ടുപേർ അറസ്റ്റിൽഇടുക്കി എൻജിനീയറിങ് കോളജിലെ എസ്. എഫ്. ഐ (SFI) പ്രവർത്തകനായ ധീരജ് രാജേന്ദ്രന്റെ (Dheeraj Rajendran)കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ് എഫ് ഐ ആർ (FIR). വ്യക്തമായ രാഷ്ട്രീയ വിരോധം മൂലം പുറത്ത് നിന്നും എത്തി കോളേജിൽ സംഘർഷം ഉണ്ടാക്കിയതെന്ന് എഫ്. ഐ. ആറിൽ പറയുന്നുണ്ട്. സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിൻ ജോജോയിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also Read-
Campus murder | സുധാകരന്റെ ബ്രിഗേഡിൽപ്പെട്ടവരാണ് കൊലയാളി സംഘമെന്ന് പി. ജയരാജൻകൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്യാംപസിനുള്ളിൽ ഉള്ളവരാണോ പുറത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിളിച്ച് വരുത്തിയതെന്നും പൊലീസ് അന്വേഷിച്ച് വരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.