• HOME
  • »
  • NEWS
  • »
  • kerala
  • »
  • കായികമേളയ്ക്കിടെ വിദ്യാർത്ഥികൾ തമ്മിലടിച്ചു; അധ്യാപകരും രക്ഷിതാക്കളും പൊലീസും കാണികളായി

കായികമേളയ്ക്കിടെ വിദ്യാർത്ഥികൾ തമ്മിലടിച്ചു; അധ്യാപകരും രക്ഷിതാക്കളും പൊലീസും കാണികളായി

കോവിഡ് കാലത്തിനു മുന്‍പ് നടന്ന കായികമേളയില്‍ നടന്ന അടിയുടെ പ്രതികാരമായിട്ടായിരുന്നു ഇവിടെ അടി നടന്നത് എന്നാണു പറയുന്നത്

  • Share this:
പാലക്കാട്: സ്കൂൾ കായിക മേളയ്ക്കിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി. പട്ടാമ്പി ഉപജില്ലാ കായികോത്സവത്തിന്റെ സമാപന ദിവസമാണ് മൈതാനത്ത് തല്ലുമാല അരങ്ങേറിയത്. കൊപ്പം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലായിരുന്നു കായികമേള നടന്നത്. കോവിഡ് കാലത്തിനു മുന്‍പ് നടന്ന കായികമേളയില്‍ നടന്ന അടിയുടെ പ്രതികാരമായിട്ടായിരുന്നു ഇവിടെ അടി നടന്നത് എന്നാണു പറയുന്നത്.

പരുതൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, നടുവട്ടം ജനത ഹയര്‍ സെക്കന്ററി സ്കൂള്‍, പട്ടാമ്പി ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, കൊപ്പം ഗവ. വോക്കെഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്.

അടുത്ത ആഴ്ച ജനതാ ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുന്ന സബ് ജില്ലാ കലോത്സവത്തിന് തിരിച്ചടിയുണ്ടാകും എന്ന ഭീഷണിയും ഇതിനിടയില്‍ ചില സ്കൂളുകളിലെ വിദ്യാർത്ഥികള്‍ മുഴക്കിയിട്ടുണ്ട്. പൊലീസും അധ്യാപകരും രക്ഷിതാക്കളുമെല്ലാം നോക്കി നില്‍ക്കെയായിരുന്നു വിദ്യാർത്ഥികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയത്‌. ഒടുവിൽ എല്ലാവരും ചേർന്ന് ഏറെ പണിപ്പെട്ടാണ് വിദ്യാർത്ഥികളെ ശാന്തരാക്കിയത്.
Published by:Rajesh V
First published: