• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി; മേയര്‍ക്കെതിരെ 'ഗോ ബാക്ക്' വിളികളുമായി പ്രതിപക്ഷം

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി; മേയര്‍ക്കെതിരെ 'ഗോ ബാക്ക്' വിളികളുമായി പ്രതിപക്ഷം

മേയര്‍ ആര്യാ രാജേന്ദ്രന്‍ ഡയസില്‍ എത്തിയതിന് തൊട്ടുപിന്നാലെ കരിങ്കൊടിയും ബാനറുകളും ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്

  • Share this:
    തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ കയ്യാങ്കളി... മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.മേയര്‍ ആര്യാ രാജേന്ദ്രന്‍ ഡയസില്‍ എത്തിയതിന് തൊട്ടുപിന്നാലെ കരിങ്കൊടിയും ബാനറുകളും ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ യുഡിഎഫ് അംഗങ്ങളും ഇടതുപക്ഷ അംഗങ്ങളും തമ്മില്‍  ഉന്തും തള്ളുമുണ്ടായി.



    പ്രതിപക്ഷ എതിർപ്പ് തള്ളി മേയർ ആര്യാ രാജേന്ദ്രനാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത്...മേയറുടെ ഡയസിന് ചുറ്റും കൂടിനിന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. മേയർക്ക് സംരക്ഷണം ഒരുക്കി ഭരണപക്ഷ കൗൺസിലർമാരും രംഗത്തുണ്ട്. നമ്മള്‍ മേയറോടൊപ്പം എന്ന ബാനര്‍ ഉയര്‍ത്തിയാണ് ഇടത് അംഗങ്ങള്‍ മേയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
    Published by:Arun krishna
    First published: