പത്തനംതിട്ട: മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ തമ്മിലടി. പിജെ കുര്യന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ജില്ലയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ഭാഗമായാണ് തർക്കം തുടങ്ങിയത്. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പിജെ കുര്യനെതിരെ പ്രവർത്തകർ ഗോബാക്ക് മുദ്രാവാക്യം വിളിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും ഐഎൻടിയുസി നേതാവുമായ സുരേഷ് ബാബു പാലാഴിയെ പി ജെ കുര്യൻ അനുകൂലികൾ മർദിച്ചു. കാലിനു ഗുരുതര പരിക്കേറ്റ ഇയാളെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.