നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാ നഗരസഭയില്‍ സിപിഎം-ജോസ് പക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കൈയാങ്കളി

  പാലാ നഗരസഭയില്‍ സിപിഎം-ജോസ് പക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കൈയാങ്കളി

  ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലാണ് തര്‍ക്കം നിലനിന്നിരുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി. സിപിഎം- കേരള കോണ്‍ഗ്രസ് എം അംഗങ്ങളാണ്‌ തമ്മിലടിച്ചത്. കേരള കോണ്‍ഗ്രസ് എം (ജോസ് പക്ഷം) -സിപിഎം ഉള്‍പ്പെട്ട ഇടതുമുന്നണിയാണ് പാലാ നഗരസഭയില്‍ ഭരണത്തിലുള്ളത്. ഭരണത്തിലേറിയത് മുതല്‍ ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലാണ് തര്‍ക്കം നിലനിന്നിരുന്നത്. കൈയാങ്കളിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. വലിയ ബഹളവും തമ്മിലടിയുമാണ് കൗണ്‍സില്‍ യോഗത്തിലുണ്ടായത്.

   Also Read- മാരുതി സുസുകി വാഗണ്‍ ആറിനെ ഏഴു ഡോറുകളുള്ള ലിമസീനാക്കി; പാകിസ്ഥാനിൽ നിന്നുള്ള ചിത്രം കാണാം

   ഇന്ന് നഗര സഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍, നേരത്തെയുണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം സിപിഎമ്മിന്റെ ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പില്‍ രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ആദ്യം ബിനുവിനെ ബൈജു തള്ളിയിട്ടു. പിന്നീട് പിന്നിലൂടെ വന്ന് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിനുവും തിരിച്ചടിച്ചു. സംഭവം കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ ഇരുവിഭാഗത്തെയും കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് വെല്ലുവിളികളും ഭീഷണികളും ഉയര്‍ത്തി.

   Also Read- 'അഴിമതി ആരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാര്‍ത്ഥ ഹീറോ?' ചെന്നിത്തലയെ അഭിനന്ദിച്ച് ജോയ് മാത്യു

   ഇതോടെ, കൗണ്‍സില്‍ പിരിച്ചുവിടുകയാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. പിരിഞ്ഞുപോവുകയായിരുന്ന ബൈജുവിനെ ബിനു പുറകിലൂടെയെത്തി വീണ്ടും മര്‍ദ്ദിച്ചെന്നാണ് വിവരം. നിലത്തുവീണ ബൈജു നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

   Also Read- 'അമ്മയും ഭാര്യയും സഹോദരിമാരും സ്ത്രീകളാണ്'; രാഹുൽ ഗാന്ധിക്കെരായ പരാമർശത്തിൽ വീണ്ടും ഖേദം പ്രകടിപ്പിച്ച് ജോയ്സ് ജോർജ്

   Also Read-ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരും: കെ മുരളീധരൻ

   ജോസ് കെ മാണി കൂറുമാറിയതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലാ നഗരസഭാ ഭരണം ഇടതിന്റെ കൈകളിലെത്തിയത്.  നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം മുന്നണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. മാണി സി കാപ്പനാണ് യുഡിഎഫ് സ്ഥാനാർഥി. ശക്തമായ മത്സരമാണ് പാലാ മണ്ഡലത്തില്‍ നടക്കുന്നത്.

   Key Words: pala, pala municipality, cpm, kerala congress m , jose k mani
   Published by:Rajesh V
   First published:
   )}