കണ്ണൂർ: കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്ത് സംഘർഷം.
പ്രദേശത്തെ സി പി എം ഓഫീസുകൾക്ക് തീയിട്ടു. സി പി എം പെരിങ്ങത്തൂർ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു
. പെരിങ്ങത്തൂർ ടൗൺ, ആച്ചിമുക്ക് ബ്രാഞ്ച് ഓഫീസുകൾക്ക് തീയിടുകയും ചെയ്തു. ഇതിനിടെ, പുല്ലൂക്കര പാറാൽ ജുമാഅത് പള്ളിയിൽ കൊല്ലപ്പെട്ട മൻസൂറിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.
അതേസമയം, കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക സൂചന. ബോംബ് പൊട്ടി ഇടതു കാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണ കാരണമെന്നും രക്തം വാര്‍ന്നു പോയതാവാം മരണകാരണം എന്നുമാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്‍സൂറിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു.
Explained | ബോയിങ് 737 മാക്സ് വീണ്ടും പറക്കാനൊരുങ്ങുന്നു; നിരോധനം നീക്കിയതിനു പിന്നിലെ കാരണമെന്ത്?മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
PM Modi on Pariksha Pe Charcha | പരീക്ഷാപ്പേടി വേണ്ടെന്ന് കുട്ടികളോട് പ്രധാനമന്ത്രിഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു.
COVID 19 | കോവിഡ് രണ്ടാം വരവ്; സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾമൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നതിന്റെ ശബ്ദരേഖ ഇതിനിടെ പുറത്തുവന്നു. തക്കം നോക്കി കൊലപ്പെടുത്തിയെന്ന മൻസൂറിന്‍റെ കുടുംബത്തിന്‍റെ പരാതിയും അന്വേഷണ പരിധിയിൽ വരുമെന്നും കമ്മീഷണർ പറഞ്ഞു. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് രാത്രി എട്ടു മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.