കാസര്‍ക്കോട്: പത്താം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ക്കോട് ചയ്യോത്തിലാണ് സംഭവം. പുതുമന ഷാജി ജോസിന്റെ മകന് അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. രാവിലെ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഷിജിയാണ് അരുൾ വിമലിന്റെ അമ്മ.
നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ; അപകടമെന്ന് സംശയം
കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പുന്നല സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. സ്റ്റോപ്പ് ഇല്ലാതിരുന്ന കുരി സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
കൊല്ലത്ത് നിന്ന് നീറ്റ് പരീക്ഷ കഴിഞ്ഞ് പുനലൂരിലേക്കുള്ള ട്രെയിനിലാണ് അക്ഷയ് കയറിയത്. പരീക്ഷ കഴിഞ്ഞെന്നും ട്രെയിനിൽ വരികയാണെന്നുമുള്ള കാര്യം വീട്ടുകാരെ വളിച്ചു അറിയിച്ചിരുന്നു. ഇതനുസരിച്ച് കൂട്ടിക്കൊണ്ടുപോകാൻ അക്ഷയുടെ സഹോദരൻ സ്റ്റേഷനിൽ കാത്തിനിൽക്കുന്നുണ്ടായിരുന്നു.
കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയിലുള്ള കുരി എന്ന സ്റ്റേഷനിലായിരുന്നു അക്ഷയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ അക്ഷയ് കയറിയ ട്രെയിൻ കുരി സ്റ്റേഷനിൽ നിർത്തിയില്ല. സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ വേഗം കുറച്ചിരുന്നു. ഈ സമയത്ത് അക്ഷയ് ചാടിയിറങ്ങാൻ ശ്രമിച്ചപ്പോൾ അപകടമുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ട്രെയിൻ കയറിയെന്ന് പറഞ്ഞ് അക്ഷയ് വിളിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഓഫാക്കേണ്ട ട്രാന്‍സ്ഫോര്‍മര്‍ മാറി; അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു
കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീൻ.കെ.കെയാണ്(51) മരിച്ചത്. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേൽക്കുകയായിരുന്നു.
Also Read-Bear Attack | വള്ളിമാങ്ങ പറിയ്ക്കാൻ നിലമ്പൂർ കാട്ടിൽ കയറി; കരടി ആക്രമിച്ചു, തലയ്ക്ക് പരിക്ക്
അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാൻസ്ഫോർമർ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റിൽ നിന്നിറക്കിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.