• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | പത്താം ക്ലാസ് വിദ്യാർഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

Suicide | പത്താം ക്ലാസ് വിദ്യാർഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

കിടപ്പ് മുറിയിലെ ജനല്‍ കമ്പിയില്‍ ഷാളുപയോഗിച്ച്‌ തൂങ്ങിമരിച്ച നിലയിലാണ് ഗോകുൽ കൃഷ്ണയെ കണ്ടെത്തിയത്

Gokul-krishna

Gokul-krishna

  • Share this:
    തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച (Suicide) നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വ്ളാങ്ങാമുറി പ്ലാങ്കാല കൃഷ്ണകൃപയില്‍ അനില്‍കുമാര്‍-സിന്ധു ദമ്ബതികളുടെ മകന്‍ ഗോകുല്‍ കൃഷ്ണ(15)യാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനല്‍ കമ്പിയില്‍ ഷാളുപയോഗിച്ച്‌ തൂങ്ങിമരിച്ച നിലയിലാണ് ഗോകുൽ കൃഷ്ണയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10മണിയോടെയായിരുന്നു സംഭവം.

    നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുൽ കൃഷ്ണ. ഗായത്രി, ഗൗതംകൃഷ്ണ എന്നിവര്‍ സഹോദരങ്ങളാണ്.

    കെ.എസ്.ആര്‍.ടി.സി ബസ്സിനകത്ത് അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയിൽ

    കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളില്‍ (KSRTC bus) അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സിയുടെ പാര്‍ക്കിങ് സ്ഥലത്തെ ബസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്പത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

    കേടായിക്കിടക്കുന്ന ബസുകള്‍ ശരിയാക്കാനെത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം വരും.

    ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുത്രിയിലേക്കു മാറ്റി. അറ്റകുറ്റപ്പണിക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പാര്‍ക്ക് ചെയ്യാനാണ് ഈഞ്ചയ്ക്കലിലെ സ്ഥലം ഉപയോഗിക്കുന്നത്.

    Also Read- Accident | വീട്ടുകാർക്കൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Found Dead | വീട്ടമ്മയും രണ്ടു പെണ്‍മക്കളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

    കായംകുളം: ചാരുംമൂട് താമരക്കുളത്ത് വീട്ടമ്മയും രണ്ടു പെക്കളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍(Found Dead). കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

    ശശികലയും മീനുവും മാനസിക വെല്ലുവിളിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിന് സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു.

    Accident | വീട്ടുകാർക്കൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

    കൊച്ചി: വീട്ടുകാർക്കൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് (Accident) ചികിത്സയിലായിരുന്ന യുവതി മരിച്ചു (Death). പാറക്കടവ് എളവൂര്‍ അറക്കലാന്‍ വീട്ടില്‍ (പാലമറ്റത്ത്) ബെന്നിയുടെ (ഐ.സി.ഐ.സി പ്രുഡെന്‍ഷ്യല്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ്) മകള്‍ നീനുവാണ് (29) മരിച്ചത്. അങ്കമാലി-മഞ്ഞപ്ര റോഡില്‍ മുല്ലശ്ശേരി പാലത്തില്‍ ജനുവരി ഒമ്ബതിന് രാത്രിയായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നീനു ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

    ജനുവരി ഒമ്പതിന് രാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു കയറുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാറിൽ ഉണ്ടായിരുന്ന ബെന്നിക്കും ഭാര്യ മിനി, മക്കളായ നീനു, നിഖിത എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍സീറ്റില്‍ വലതുഭാഗത്തിരുന്ന നീനുവിന്‍റെ തല സ്റ്റിയറിങ്ങില്‍ ആഴത്തില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നീനുവിനെ അവശനിലയില്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന നീനു തിങ്കളാഴ്ച മരിച്ചു. അങ്കമാലി കറുകുറ്റി പൈനാടത്ത് കുടുംബാംഗമാണ് മാതാവ് മിനി. സഹോദരി നിഖിത.
    Published by:Anuraj GR
    First published: