പത്തനംതിട്ട: തുലാവർഷവുമായി ബന്ധപ്പെട്ട് ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ നേരത്തെ അവസാനിപ്പിക്കും. ഇന്ന് ക്ലാസുകൾ ഉച്ചയ്ക്ക് 2.30ന് അവസാനിപ്പിക്കാനാണ് കളക്ടർ നിർദേശിച്ചിരിക്കുന്നത്.
പ്രൊഫഷണൽ കോളേജുകൾക്കും അംഗൻവാടികൾക്കും ക്ലാസ് സമയത്തിലുള്ള നിയന്ത്രണം ബാധകമായിരിക്കുമെന്നും കളക്ടർ പി.ബി നൂഹ് അറിയിച്ചിട്ടുണ്ട്.
ക്ലാസ് സമയത്തിലെ നിയന്ത്രണം മൂലം അധ്യായന സമയം നഷ്ടമാകാതിരിക്കാനുള്ള ക്രമീകരണം അതത് സ്ഥാപനങ്ങളുടെ മേലധികാരികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.