തിരുവനന്തപുരം: ഡിജിപി ടോമിന് തച്ചങ്കരിക്ക് കൈക്കൂലി കേസില്‍ ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്.ടി.ഒയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്കി.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒ ശരവണില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തച്ചങ്കരി ഇടനിലക്കാരന് വഴി കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. കേസ് പിന്നീട് വിജിലന്‍സ് കേസ് ഏറ്റെടുക്കുകയായിരുന്നു. ഈ കേസിലാണ് വിജിലന്‍സ് തിരുവന്തപുരം പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
ആര്‍ടിഒ ശരവണന്റേതെന്ന് പറയുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. എന്നാൽ ശബ്ദം തന്റേതല്ലെന്ന് ശരവണൻ പറഞ്ഞിരുന്നു. ഇത് തെളിയിക്കാനുള്ള മറ്റ് തെളിവുകളില്ലെന്ന് വിജിലന്‍സും ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bribe, Clean Chit, Tomin j thachankari, Tomin thachankary ksrtc, Vigilance, ടോമിൻ ജെ തച്ചങ്കരി