• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | നിയന്ത്രണം വിട്ട് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

Accident | നിയന്ത്രണം വിട്ട് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു.

  • Last Updated :
  • Share this:
    കാസര്‍കോട്: നീലേശ്വരത്ത് നിയന്ത്രണം വിട്ട് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു.

    ലോറിയുടെ ക്യാബിനില്‍ കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ ക്യാബിന്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

    Also Read-ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും ചാടി; മക്കള്‍ മരിച്ചു, ദമ്പതിമാര്‍ രക്ഷപ്പെട്ടു

    Arrest | ഭാര്യയെയും രണ്ടു പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

    കോട്ടയം: ഭാര്യയെയും പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി വിജേന്ദ്രനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ആറിന് ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്താണ് സംഭവം. ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെണ്‍മക്കളെയുമാണ് വിജേന്ദ്രന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

    കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് ലക്ഷ്മിയും മക്കളും. ദമ്പതികള്‍ പിണങ്ങിക്കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. സൗഹൃദം നടിച്ചെത്തിയ പ്രതി ഇവരുടെ ദേഹത്തെക്ക് പെട്രോള്ഡ ഒഴിക്കുകയായിരുന്നു.
    അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതില്‍വഴി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. അഞ്ചു ലീറ്ററിന്റെ കന്നാസിലാണ് പ്രതി പെട്രോള്‍ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: