നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Accident | ടയര്‍ കയറിയിറങ്ങി ക്ലീനര്‍ മരിച്ചു: തകരാറിലായ ടൂറിസ്റ്റ് ബസ് നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ

    Accident | ടയര്‍ കയറിയിറങ്ങി ക്ലീനര്‍ മരിച്ചു: തകരാറിലായ ടൂറിസ്റ്റ് ബസ് നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ

    നിയന്ത്രണം വിട്ട ബസ് റോഡിന് താഴെക്ക് ഉരുണ്ടതോടെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ നിലവിളിച്ചതു കണ്ട് നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി

    അനില്‍കുമാര്‍

    അനില്‍കുമാര്‍

    • Share this:
      തിരുവനന്തപുരം: തകരാറിലായ ടൂറിസ്റ്റ് ബസ് നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ്സിന്റെ ടയര്‍ കയറിയിറങ്ങി ക്ലീനര്‍ മരിച്ചു. സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് ബസ് തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു. കൊല്ലം തൊടിയൂര്‍ തഴവാ കണ്ടശ്ശേരിയില്‍ ജയദേവന്‍ ചെല്ലമ്മ ദമ്പതികളുടെ മകന്‍ അനില്‍കുമാര്‍ (ബിനു 44) ആണ് മരിച്ചത്.

      കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം ആഴിമല റോഡിലാണ് അപകടം നടന്നത്. 45 അംഗ തീര്‍ഥാടക സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. തിരിച്ചു പോകാനായി നോക്കുമ്പോള്‍ ബസ് സ്റ്റാര്‍ട്ടാവാതെ വരികയും ഇന്ധനം തീര്‍ന്നെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പെട്രോള്‍ വാങ്ങി നിറച്ചതോടെ ബസ് സ്റ്റാര്‍ട്ടായി. എന്നാല്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ്ടും ഓഫായപ്പോള്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റോഡിന്റെ ഇറക്കമുള്ള ഭാഗത്തേക്ക് ബസ് താനെ ഉരുണ്ടു നീങ്ങുകയായിരുന്നു.

      ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിയന്ത്രണം വിട്ട ബസ് റോഡിന് താഴെക്ക് ഉരുണ്ടതോടെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ നിലവിളിച്ചതു കണ്ട് നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. ഇതിനിടയില്‍ വാഹനത്തിനടിയിപ്പെട്ടാണ് ക്ലീനര്‍ മരിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

      കുത്തനെയുള്ള ഇറക്കം അവസാനിക്കുന്നത് ആഴിമല കടല്‍ത്തീരത്താണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 45 ഓളം യാത്രക്കാരുള്ള ബസ് റോഡില്‍ ഉരുണ്ടു നീങ്ങിയെങ്കിലും കടലിലേക്ക് പതിക്കാതെ പെട്ടെന്ന് നിന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

      മലപ്പുറത്ത് ഓട്ടോറിക്ഷാ താഴ്ചയിലേക്ക് പതിച്ചുള്ള അപകടം; മരണം നാലായി

      മലപ്പുറം: മഞ്ചേരി (Manjeri) ആനക്കയം വള്ളിക്കാപറ്റ പൂങ്കുടിൽ മനക്ക്​ സമീപം സിദ്ദീഖിയ റോഡിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. ഓട്ടോ ഡ്രൈവർ ചേപ്പൂർ സ്വദേശി ചുണ്ടിയൻമൂച്ചി ഹസ്സൻകുട്ടി (52) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ സ്വദേശിനി ചുള്ളിയിൽ സുലൈഖ (33) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാലു കുട്ടികള്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

      ഖൈറുന്നീസയുടെ മക്കളായ അഫ്നാസ് (9), അബിൻഷാൻ (7), ഉസ്മാ​ന്റെ മക്കളായ നിഷാദ് (11), നിഷാൽ (8) എന്നിവർക്ക്​ പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഹസൻകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് അഞ്ചരയോടെ മരിക്കുകയായിരുന്നു.

      Also Read- Political Murder| ആലപ്പുഴയിൽ സർവകക്ഷിയോഗം വിളിച്ച് കളക്ടർ; രണ്ട് കൊലപാതകങ്ങളിലായി 50 പേർ കസ്റ്റഡിയിൽ

      ഇന്ന് ഉച്ചക്ക് 12.30ഓടെ വെള്ളിലയിലുള്ള ബന്ധുവീട്ടിലേക്ക് സൽക്കാരത്തിനായി പോകുന്നതിനിടെയാണ് അപകടം. ഇടുങ്ങിയ റോഡിൽ വളവ് തിരിഞ്ഞുവന്ന ഓട്ടോ നിയന്ത്രണംവിട്ട്​ 20 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓട്ടോ പൂർണമായും തകർന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി ഡ്രൈവറാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. മലപ്പുറം പൊലീസ് ഇൻക്വസ്റ്റ്​ നടത്തിയ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു.

      ഹസൻകുട്ടിയുടെ ഭാര്യ അയിഷാബി. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ആസ്യ. മക്കൾ: ആഷിക് ബാബു, ഷഫീക് ലാൽ.
      Published by:Karthika M
      First published: