നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Career;സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്ലാർക്ക്, ഓഫീസർ ആകാം

  Career;സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്ലാർക്ക്, ഓഫീസർ ആകാം

  സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ക്ലാർക്ക്, പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  Jobs

  Jobs

  • News18
  • Last Updated :
  • Share this:
   സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ക്ലാർക്ക്, പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 385 ക്ലാർക്ക്, 160 ഓഫീസർ ഒഴിവുകളാണുള്ളത്.

   പ്രൊബേഷണറി ക്ലാർക്ക്
   സൗത്ത്, നോർത്ത് സോണുകളിലെ ബ്രാഞ്ചുകളിലാണ് പ്രൊബേഷണറി ക്ലാർക്ക് ഒഴിവുള്ളത്. കേരളം, തമിഴ്നാട്, പുതുച്ചേരി, കർമാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ ഉള്‍പ്പെടുന്ന സൗത്ത് സോണിൽ 310 ഒഴിവുകളും നോർത്ത് സോണിൽ 75 ഒഴിവുകളുമാണുള്ളത്.

   യോഗ്യത; 60 ശതമാനം മാർക്കോടെ ബിരുദം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും 60 ശതമാനം മാർക്ക് നേടിയിരിക്കണം. വിദൂര വിദ്യാഭ്യാസം വഴി നേടിയ യോഗ്യത പരിഗണിക്കില്ല.

   പ്രായം: 30-06-2019 ന് 26 വയസിൽ കൂടരുത്. എസ്. സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെ ഇളവ് ഉണ്ട്.

   ശമ്പളം- 11,765- 31,540 രൂപ.
   തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ.
   പരീക്ഷാകേന്ദ്രങ്ങൾ- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കണ്ണൂർ.
   തീയതി- 2019 ജൂലൈ 26.

   പ്രൊബേഷണറി ഓഫീസർ
   പ്രൊബേഷണറി ഓഫീസർ തസ്തികയിൽ വിവിധ സംസ്ഥാനങ്ങളിലായി 160 ഒഴിവുണ്ട്.

   യോഗ്യത; 60 ശതമാനം മാർക്കോടെ ബിരുദം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും 60 ശതമാനം മാർക്ക് നേടിയിരിക്കണം. വിദൂര വിദ്യാഭ്യാസം വഴി നേടിയ യോഗ്യത പരിഗണിക്കില്ല.

   പ്രായം- 30-06-2019 ന് 25 വയസിൽ കൂടരുത്. എസ്. സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെ ഇളവ് ഉണ്ട്.

   ശമ്പളം- 23,700-42,020 രൂപ.
   അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി- ജൂൺ 30.
   കൂടുതൽ വിവരങ്ങൾക്ക്- www.southindianbank.com
   First published:
   )}