• HOME
  • »
  • NEWS
  • »
  • kerala
  • »
  • തുടര്‍ഭരണത്തിന് പിന്നാലെ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കല്‍; ഊരാളുങ്കലിന് 98 ലക്ഷം അനുവദിച്ച് ഉത്തരവ്

തുടര്‍ഭരണത്തിന് പിന്നാലെ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കല്‍; ഊരാളുങ്കലിന് 98 ലക്ഷം അനുവദിച്ച് ഉത്തരവ്

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. സര്‍ക്കാരിന്റെ അക്രഡിറ്റഡ് കരാറുകാരായതിനാല്‍ ടെണ്ടര്‍ ഇല്ലാതെയാണ് കരാര്‍ നല്‍കിയത്

Cliff House

Cliff House

  • Share this:
തിരുവനന്തപുരം: തുടര്‍ ഭരണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അറ്റകുറ്റപണികള്‍ക്ക് ലക്ഷങ്ങളുടെ ടെണ്ടര്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവ്. സെക്യൂരിറ്റി ജീവനക്കാര്‍, ഗണ്‍മാന്‍മാര്‍, ഡ്രൈവര്‍മാര്‍, അറ്റന്‍ഡര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വിശ്രമമുറികള്‍ പുതുക്കുന്നതിനാണ് കരാര്‍.

98 ലക്ഷം രൂപയ്ക്ക്  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. സര്‍ക്കാരിന്റെ അക്രഡിറ്റഡ് കരാറുകാരായതിനാല്‍ ടെണ്ടര്‍ ഇല്ലാതെയാണ് കരാര്‍ നല്‍കിയത്. ജീവനക്കാരുടെ വിശ്രമ മുറികളുടെ അറ്റകുറ്റപണികള്‍ക്ക് പ്രത്യേകം തുക അനുവദിക്കാത്തതിനാലാണ് നടപടിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.



Also Read-സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി; മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

മെയ് രണ്ടാം തിയതി ടൂറിസം ഡയറക്ടറാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള 10 മന്ത്രിമന്ദിരങ്ങള്‍ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 9,56,871 രൂപയാണ് ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കാന്‍ ഉപയോഗിച്ചത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാകട്ടെ 6,76,033 രൂപയും വിനിയോഗിച്ചു. മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റ പണികള്‍ക്കായി 82,35,743 രൂപയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ വിനിയോഗിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് 1,33,84,889 രൂപയും വിനിയോഗിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published: