ശബരിമല : യുവതീ പ്രവേശന വിധിയുമായ് ബന്ധപ്പെട്ടുയർന്ന വിവാദങ്ങളും പ്രതിഷേധങ്ങളും ഏറ്റവും കൂടുതൽ ബാധിച്ചത് ശബരിമലയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരായ കച്ചവടക്കാരെയാണ്. സമുദായസംഘടനകളെ കൂട്ട്പിടിച്ച് സർക്കാർ:നാമജപ സമരത്തെ പ്രതിരോധിക്കാൻ വനിതാ മതിൽ മണ്ഡല-മകരവിളക്ക് സീസണിലെ കച്ചവടം ലക്ഷ്യം വച്ച് ഈ പ്രദേശങ്ങളിലെത്തിയവർക്ക് നേരിടേണ്ടി വന്ന കനത്ത നഷ്ടങ്ങളെ സംബന്ധിച്ച് നേരത്തെ തന്നെ വാർത്തകള്‍ വന്നിരുന്നു. തീര്‍ഥാടകരുടെ എണ്ണത്തിൽ കുറവ് വന്നതോടെ ബാധിക്കപ്പെട്ട മറ്റൊരു വിഭാഗം തുണി സഞ്ചി വിൽപ്പനക്കാരാണ്. 12 ലക്ഷം രൂപയ്ക്ക് കരാര്‍ എടുത്തിട്ടുണ്ടെങ്കിലും ദിവസം 100 രൂപ പോലും ലാഭമുണ്ടാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. നഷ്ടം നേരിടേണ്ടി വന്നതോടെ മലയിറങ്ങാൻ തുടങ്ങുകയാണിവർ.
സസ്‌പെന്‍ഷന് ശേഷവും ശശിക്കൊപ്പം വേദി പങ്കിട്ട് സിപിഎം നേതാക്കള്‍ ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കിയതോടെയാണ് തുണി സഞ്ചി വില്‍പ്പനയ്ക്ക് ദേവസ്വം ബോർഡ് കരാർ നല്‍കിയത്. 15 രൂപ നിരക്കില്‍ വിറ്റുകൊണ്ടിരുന്ന സഞ്ചിയുടെ വിൽപ്പന തീർഥാടകർ എത്താതെ ആയതോടെ ഇടിഞ്ഞു. ഇതിന് പുറമെ അരവണ പ്രത്യേകം ബോക്സിൽ നൽകാനുള്ള ദേവസ്വം ബോർഡിന്റെ നീക്കവും ഇവർക്ക് തിരിച്ചടിയായി. തുടക്കത്തിൽ നാൽപ്പതോളം പേർ സഞ്ചി വിൽപ്പനയ്ക്കായി സന്നിധാനത്തുണ്ടായിരുന്നുവെങ്കിലും വിൽപ്പന കുറഞ്ഞതോടെ ഇവരുടെ എണ്ണം എഴായി ചുരുങ്ങി. ഒരു സഞ്ചി വിറ്റാൽ വിൽപ്പനക്കാരന് ലഭിക്കുന്നത് രണ്ടര രൂപയാണ്. ചില ദിവസങ്ങളിൽ ചായ കുടിക്കാനുള്ള കാശ് പോലും ലഭിക്കാറില്ലെന്നും ഇവർ പരാതിപ്പെടുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.